മുംബൈ|
jithu|
Last Updated:
വ്യാഴം, 21 ഓഗസ്റ്റ് 2014 (14:23 IST)
ഏറെ വിവാദമുണര്‍ത്തിയ രണ്‍ബീര്‍ കപൂര്‍ കത്രീന കൈഫ് പ്രണയ ജോഡികള്‍ പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഇരുവരും കടുത്ത പ്രണയത്തിലാണെന്നും അടുത്ത വര്‍ഷം വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ റണ്‍ബീര്‍ കപൂര്‍ തന്നെയാണ് ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കിയത്.കത്രീനയുമായുള്ള വിവാഹത്തേപ്പറ്റി ചോദിച്ചപ്പോള്‍ കത്രീന തന്റെ
'പഴയ സുഹൃത്തെണെന്നാണ്' റണ്‍ബീര്‍ പ്രതികരിച്ചത്.
ഇത് കൂടാതെ വിവാഹത്തെ സംബന്ധിച്ച് സംസാരിക്കാനായി ലണ്ടനിലുള്ള കത്രീനയുടെ മാതാവിനെ
കാണാന്‍ താന്‍ പോയതായുള്ള വാര്‍ത്തയും രണ്‍ബീര്‍ നിഷേധിച്ചു.
നേരത്തെ റണ്‍ബീറും കത്രീനയും
വിദേശരാജ്യങ്ങളില്‍ അവധിക്കാലം ചെലവഴിച്ചതിന്റെ ചൂടന്‍ ചിത്രങ്ങളും സോഷ്യന്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു.