കൊളംബോ|
jibin|
Last Modified വ്യാഴം, 31 ജൂലൈ 2014 (11:56 IST)
ഭര്‍ത്താവിന്റെ സ്നേഹ സമ്മാനമായ കുഞ്ഞിനെ പ്രസവിച്ചയുടന്‍ മൂന്നുമക്കളുടെ അമ്മയായ യുവതി കൈക്കുഞ്ഞുമായി രണ്ട്
കുട്ടികളുള്ള കാമുകനൊപ്പം ഒളിച്ചോടി. മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ശേഷമായിരുന്നു യുവതിയുടെ ഈ സാഹസികത.നാല് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് യുവതി യുവാവും വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് രണ്ട് കുട്ടികള്‍ ഉണ്ടാവുകയും ചെയ്തു. മൂന്നാമത്തെ കുട്ടിയുടെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ഭര്‍ത്താവ് സമീപത്ത് ഇല്ലാതിരുന്ന സമയത്താണ് മൂന്നാമത്തെ കുട്ടിയായ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഉടന്‍ തന്നെ ആശുപത്രിയുടെ വെളിയില്‍ കാത്തിരുന്ന കാമുകനൊപ്പം കൈക്കുഞ്ഞുമായി ഒളിച്ചോടുകയായിരുന്നു. കുഞ്ഞിന്റെ മുഖം പോലും ഭര്‍ത്താവ് കാണുന്നതിന് മുമ്പാണ് യുവതി ഒളിച്ചോടിയത്. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെയും കുഞ്ഞിനെയും കാമുകനൊപ്പം കണ്ടെത്തിയത്. ഏറെ നാളുകളായി ഞങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഇനി യുവതിയൊടൊപ്പം ജീവിയ്ക്കാന്‍ താത്പര്യമില്ലെന്ന് ഭര്‍ത്താവ് പൊലീസിനോട് പറയുകയും ചെയ്തു. അതേസമയം പ്രസവിച്ച കുട്ടി കാമുകന്റെയാണോ അതോ ഭര്‍ത്താവിന്റെയാണോ എന്ന സംശയത്തിലാണ് പൊലീസ്. ശ്രീലങ്കയിലെ ജലേവാലയിലാണ് സംഭവം നടന്നത്.