അഭിറാം മനോഹർ|
Last Modified വ്യാഴം, 21 മാര്‍ച്ച് 2024 (16:09 IST)
Rahul sadashivan,Mammootty
ഷെയ്ന്‍ നിഗം നായകനായി വന്ന ഭൂതകാലം എന്ന സിനിമയിലൂടെ മലയാളികളെ ഞെട്ടിച്ച സംവിധായകനാണ് രാഹുല്‍ സദാശിവന്‍. ഭൂതകാലത്തിന് ശേഷം രാഹുല്‍ മമ്മൂട്ടിക്കൊപ്പം ഒന്നിച്ചപ്പോള്‍ ഭ്രമയുഗമെന്ന മികച്ച സിനിമയാണ് സംഭവിച്ചത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങിയ 3 അഭിനേതാക്കള്‍ മാത്രമുള്ള സിനിമയായിരുന്നിട്ട് കൂടി സിനിമ മികച്ച വിജയമായി മാറി. ഒപ്പം മമ്മൂട്ടിയുടെ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളില്‍ ഒന്നും സംഭവിച്ചു.
നിലവില്‍ ഒടിടിയില്‍ പ്രദര്‍ശനം തുടരുന്ന സിനിമ വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്. ഇതിനിടയില്‍ ഭ്രമയുഗത്തിന് തുടര്‍ച്ചയുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് രാഹുല്‍ സദാശിവന്‍. സില്ലി മോങ്ക് എന്ന യൂട്യൂബ് ചാനലിനോടായിരുന്നു രാഹുലിന്റെ പ്രതികരണം. മമ്മൂട്ടിയ്‌ക്കൊപ്പം മറ്റൊരു സിനിമയുണ്ടാകുമോ എന്ന ചോദ്യത്തിന് ഉറപ്പായും ഒരു സിനിമ കൂടി മമ്മൂട്ടിക്കൊപ്പം ചെയ്യണമെന്നാണ് രാഹുല്‍ മറുപടി നല്‍കിയത്. എപ്പോഴാകും ആ സിനിമ സംഭവിക്കുക എന്നതറിയില്ല. ഭ്രമയുഗത്തിന്റെ സ്വീക്വല്‍,പ്രീക്വല്‍ എന്നതിനെ പറ്റിയൊന്നും ആലോചിട്ടില്ല. എന്നാല്‍ അതിനുള്ള സാധ്യതകളുണ്ട്. നിലവില്‍ ഭ്രമയുഗത്തിന്റെ ഫേസ് കഴിഞ്ഞതായും രാഹുല്‍ പറഞ്ഞു.