1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. A successful 28 days, one and a half crore still in collection, Manjummel Boys has achieved so far

വിജയകരമായ 28 ദിവസങ്ങള്‍, ഒന്നരക്കോടിക്ക് ഇപ്പോഴും കളക്ഷന്‍,മഞ്ഞുമ്മല്‍ ബോയ്‌സ് ഇതുവരെ നേടിയത്

Manjummel Boys
മഞ്ഞുമ്മല്‍ ബോയ്‌സ് 28-ാം ദിനത്തിലും ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു.ചിദംബരം സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ലാല്‍ ജൂനിയര്‍,ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
28-ാം ദിവസമായ മാര്‍ച്ച് 20 ബുധനാഴ്ച, മഞ്ഞുമ്മല്‍ ബോയ്‌സ് 19.13% ഒക്യുപന്‍സി രേഖപ്പെടുത്തി. ഇതേദിവസം 1.70 കോടി രൂപ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നും സിനിമ നേടി.
 
വിദേശത്തും ചിത്രം മികച്ച പ്രകടനമാണ് നടത്തുന്നത്. 28-ാം ദിവസം അവസാനിക്കുമ്പോള്‍ തമിഴ്നാട്ടില്‍ നിന്ന് 63.81 കോടി രൂപയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയതെന്ന് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് യഥാക്രമം 10.32 കോടി, 1.07 കോടി, 2.46 കോടി എന്നിങ്ങനെയാണ് കളക്ഷന്‍.
 
 
അടുത്ത ലേഖനം
'സത്യഭാമടീച്ചറേ... ശ്രീക്രൃഷ്ണ ഭഗവാന്‍ കാക്കകറുമ്പനായിരുന്നു'; കുറിപ്പുമായി സംവിധായകന്‍ വിനയന്‍