കണ്ണൂര്‍ സ്‌ക്വാഡ് തീയറ്ററില്‍ നിന്ന് പോയിട്ടില്ല! എപ്പോള്‍ ഒടിടി എത്തും?
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 20 ഒക്‌ടോബര്‍ 2023 (09:10 IST)
കണ്ണൂര്‍ സ്‌ക്വാഡ് വിജയകരമായി പ്രദര്‍ശനം തുടരുന്നു. റിലീസ് ചെയ്ത് 35 ദിവസങ്ങള്‍ പിന്നിട്ടു. സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ മാസം അവസാനത്തോടെ റിലീസ് ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
ഒക്ടോബര്‍ 28നാണ് ഒടിടി റിലീസ്. നാലാഴ്ചത്തെ തിയറ്റര്‍ റണ്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ഒടിടിയില്‍ എത്തുക.ഏത് പ്ലാറ്റ്‌ഫോമില്‍ ആകും സ്ട്രീമിംഗ് നടക്കുക എന്നത് സംബന്ധിച്ച വിവരങ്ങളില്‍ വ്യക്തത വന്നിട്ടില്ല. നേരത്തെ സോണി ലിവ് സ്ട്രീമിങ് അവകാശം സ്വന്തമാക്കി എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായെങ്കിലും അവകാശം മറ്റൊരു പ്ലാറ്റ്‌ഫോമാണ് സ്വന്തമാക്കിയതെന്ന് കേള്‍ക്കുന്നു.ഡിസ്‌നി പ്ലസ് ഹോര്‍ട് സ്റ്റാറിനാകും കണ്ണൂര്‍ സ്‌ക്വാഡിന്റെ സ്ട്രീമിംഗ് അവകാശം എന്നും പറയപ്പെടുന്നുണ്ട്.
നവാഗതനായ റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ സെപ്റ്റംബര്‍ 28നാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയത്.