2 മില്യണില്‍ കൂടുതല്‍ കാഴ്ചക്കാര്‍, യൂട്യൂബില്‍ തരംഗമായി 'പ്രകാശന്‍ പറക്കട്ടെ' സിനിമയിലെ സോങ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 8 ജൂണ്‍ 2022 (11:13 IST)

ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ,സംഭാഷണം എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. 'ജൂണ്‍ 17-ന്' റിലീസിനൊരുങ്ങുന്ന സിനിമയിലെ 'കണ്ണുകൊണ്ടു നുള്ളി' എന്ന് തുടങ്ങുന്ന ഗാനം രണ്ടാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. ഗാനത്തിന് 2 മില്യണില്‍ കൂടുതല്‍ കാഴ്ചക്കാര്‍ ലഭിച്ച സന്തോഷത്തിലാണ് നിര്‍മ്മാതാക്കള്‍.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം നല്‍കി.ജാസി ഗിഫ്റ്റ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
ദിലീഷ് പോത്തന്‍, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, നിഷ സാരങ്, ഗോവിന്ദ് പൈ, ശ്രീജിത്ത് രവി, സ്മിനു സിജോ എന്നിവരടങ്ങുന്ന താരനിരയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :