തുമ്പി എബ്രഹാം|
Last Updated:
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (17:00 IST)
ലൈംഗീകതയെക്കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി കങ്കണ റണാവത്ത്. ന്യൂഡൽഹിയിൽ ടിവി ചാനൽ സംഘടിപ്പിച്ച പരിപാടിയിലാണ് കങ്കണയുടെ തുറന്നുപറച്ചിൽ. ഉത്തരവാദിത്ത ബോധത്തോടെ ലൈംഗീക ബന്ധങ്ങളിലേർപ്പെടാൻ മക്കളെ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കണം. ഒരു വ്യക്തിക്ക് ഇഷ്ടമുള്ളപ്പോൾ ലൈംഗീക ബന്ധങ്ങളിലേർപ്പെടണമെന്ന് കങ്കണ പറഞ്ഞു. മക്കൾക്ക് ലൈംഗീക ബന്ധമുണ്ടെന്നറിഞ്ഞാൽ മാതാപിതാക്കൾ സന്തോഷിക്കണം.
കങ്കണയുടെ വാക്കുകൾ ഇങ്ങനെ:-
ലൈംഗീക ജീവിതം വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങൾക്ക് തോന്നുമ്പോൾ ഇഷ്ടമുള്ള ആളോടൊത്ത് ലൈംഗികത ചെയ്യുക. പക്ഷെ ആരെയും പീഡിപ്പിക്കരുത്. ലൈംഗീകതയെ സംബന്ധിച്ച സ്വന്തം അനുഭവവും കങ്കണ തുറന്നു പറഞ്ഞു. തനിക്ക് ആദ്യ പ്രണയം തോന്നിയത് തന്നെ പഠിപ്പിച്ച അധ്യാപകനോടായിരുന്നു. താൻ ലൈംഗീകമായി ആക്ടീവാണെന്ന സംഭവം അറിഞ്ഞപ്പോൾ മാതാപിതാക്കൾ ഞെട്ടിയെന്നും കങ്കണ പറയുന്നു.