അവസാനം സൂര്യയുടെ ഒന്നൊന്നര വരവുണ്ട്, വിക്രം 2 വിൽ കാണാനിരിക്കുന്നത് സൂര്യയുടെ അഴിഞ്ഞാട്ടം!

അഭിറാം മനോഹർ| Last Updated: ശനി, 28 മെയ് 2022 (20:16 IST)
ഭാഷാഭേദമന്യെ തെന്നിന്ത്യൻ സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നായകനായെത്തുന്ന വിക്രം. കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ കൂടി എത്തുമെന്ന് പ്രഖ്യാപിച്ചത് മുതൽ വലിയ ആവേശമാണ് സിനിമയെ ചുറ്റി ഉണ്ടായത്.

എന്നാൽ ചിത്രത്തിൻറെ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമായത് ചിത്രത്തിൽ ഒരു കാമിയോ റോളിൽ എത്തുന്നുവെന്ന വിവരമായിരുന്നു. ഇത് പിന്നീട് കമലും ലോകേഷും സ്ഥിരീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിലെ സൂര്യയുടെ വേഷത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

സിനിമയിൽ കാമിയോ റോളിലെത്തുന്ന സൂര്യയുടെ കഥാപാത്രമാകും സിനിമയെ അടുത്ത പാർട്ടിലേക്ക് കൊണ്ടുപോവുകയെന്ന കമൽ ഹാസൻ പറയുന്നു. സൂര്യ അവിശ്വസനീയമായ രീതിയിലുള്ള ഒരു അപ്പിയറൻസാണ് ചിത്രത്തിൻറെ അവസാനത്തിൽ നടത്തുന്നത്. ചിത്രത്തിൻറെ അടുത്ത ഭാഗത്തിലേക്ക് കൊണ്ടുപോകുന്നത് സൂര്യയായിരിക്കും. സിനിമയുടെ പ്രൊമോഷൻ ചടങ്ങിനിടെ കമൽ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :