ഒ.ടി.ടി റിലീസിനൊരുങ്ങി കല്യാണിയുടെ 'ശേഷം മൈക്കില്‍ ഫാത്തിമ'

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (10:39 IST)
ശേഷം മൈക്കില്‍ ഫാത്തിമ എന്ന കല്യാണി പ്രിയദര്‍ശന്‍ ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. ഫാത്തിമ എന്ന ഫുട്ബാള്‍ കമന്റേറ്ററായി നടി വേഷമിടുന്നു. നവംബര്‍ 17ന് തീയറ്ററുകളില്‍ എത്തിയ ചിത്രത്തിന് മനു സി കുമാറാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്.

ഒ.ടി.ടി റിലീസ് ഡിസംബര്‍ 15നാണ്. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം കാണാനാക്കുക. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി ഭാഷകളിലും റിലീസ് ഉണ്ട്.
സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ദി റൂട്ട്, പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.ഛായാഗ്രഹണം : സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍, സംഗീത സംവിധാനം: ഹിഷാം അബ്ദുല്‍ വഹാബ്, എഡിറ്റര്‍ : കിരണ്‍ ദാസ്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :