'ശേഷം മൈക്കില്‍ ഫാത്തിമ'റിലീസിന് ഒരുങ്ങുന്നു,കല്യാണിയുടെ ചിത്രത്തിന് 'യു' സര്‍ട്ടിഫിക്കറ്റ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 നവം‌ബര്‍ 2023 (12:00 IST)
കല്യാണി പ്രിയദര്‍ശന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ 'ശേഷം മൈക്കില്‍ ഫാത്തിമ'റിലീസിന് ഒരുങ്ങുന്നു.നവംബര്‍ 17 ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയ്ക്ക് 'യു' സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.

മനു സി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കല്യാണി പ്രിയദര്‍ശന്റെ മൈക്കില്‍ ഫാത്തിമ' താരത്തിന്റെ കരിയറിലെ പ്രത്യേകതകള്‍ നിറഞ്ഞ ചിത്രമാണ്. ഗോകുലം മൂവീസ് ആഗോള തലത്തില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രം കൂടിയാണിത്

ഗോകുലം മൂവീസ് ആഗോളതലത്തില്‍ റിലീസിന് എത്തിക്കുന്ന മലയാള ചിത്രം കൂടിയാകും ഇത്. കേരളത്തില്‍ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്‌ണേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണത്തിന് എത്തിക്കുന്നത്.സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ദി റൂട്ട്, പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.ഛായാഗ്രഹണം : സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍, സംഗീത സംവിധാനം: ഹിഷാം അബ്ദുല്‍ വഹാബ്, എഡിറ്റര്‍ : കിരണ്‍ ദാസ്.








അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :