കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 23 ജൂണ്‍ 2020 (15:35 IST)
തെന്നിന്ത്യൻ താര സുന്ദരിയാണ് കാജൽ അഗർവാൾ. ഇപ്പോഴിതാ താരത്തിന്റെ വിവാഹവാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. വിവാഹം ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതൊരു പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ ഉറപ്പിച്ച കല്യാണം ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
കാജൽ അഗർവാളിൻറെ വിവാഹവാർത്തകൾ മുമ്പും പുറത്തുവന്നിരുന്നു. എന്നാൽ ആ വാർത്തകളെ നിഷേധിച്ച് കാജൽ രംഗത്തെത്തിയിരുന്നു. അതേസമയം ഈ വാർത്തയോട് കാജൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മുംബൈയിലെ ബിസിനസുകാരനാണ് കാജലിൻറെ വരൻ. വിവാഹശേഷം താരം ബിസിനസിലേക്ക് കടക്കും എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ കൊറോണ കാരണം മുടങ്ങിക്കിടക്കുന്ന സിനിമകളിൽ താരം അഭിനയിക്കും. കോമാളി എന്ന തമിഴ് ചിത്രമാണ് കാജൽ അഗർവാളിന്‍റേതായി അവസാനമായി പുറത്തിറങ്ങിയ സിനിമ.
മൊസഗല്ലു, ആചാര്യ, മുംബൈ സാഗ, ഹേയ് സിനാമിക, ഇന്ത്യന്‍ 2 എന്നിങ്ങനെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കിലായിരുന്നു കാജല്‍. എല്ലാം വലിയ സിനിമകളാണ്. കമല്‍ഹാസനൊപ്പമുള്ള ഇന്ത്യന്‍ 2വിനായി ആരാധകർ കാത്തിരിക്കുകയാണ്.