സുമീഷ് ടി ഉണ്ണീൻ|
Last Updated:
വെള്ളി, 7 ഡിസംബര്‍ 2018 (16:00 IST)
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഓരോ ഭാഷയിലും സിനിമകൾ ചെയ്യുന്ന തിരിക്കിലാണ് കാജൽ അഗർവാൾ. എന്തുകൊണ്ടാണ് വിവാഹത്തെകുറിച്ച് ആലോചിക്കാത്തത് എന്ന് താരത്തിന്റെ കുടുംബവും ആരാധകരും ചോദിക്കൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. എന്നാൽ ഈ ചോദ്യങ്ങളോടുന്നും താരം പ്രതികരിച്ചിരുന്നില്ല.
ഇപ്പോഴിത വിവാഹത്തെക്കുറിച്ച് ആരെയും ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. 2018ൽ വിവാഹം കഴിക്കണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത് എന്നും എന്നാൽ അത് നടന്നില്ലെന്നും താരം വെളിപ്പെടുത്തി. ഇതിനുള്ള കാരണവും കാജൽ വ്യക്തമാക്കി.
കരിയറിൽ ഏറ്റവും തിരക്കുണ്ടായ വർഷമാണ് 2018 ഒന്നിനു പിറകേ ഒന്നായി ചിത്രങ്ങൾ വന്നുകൊണ്ടിരിന്നു. ഈ തിരക്കുകൾക്കിടയിൽ വിവാഹത്തെക്കുറിച്ച് ആലോചിക്കാൻ പോലും സമയം കിട്ടിയില്ല എന്നാണ് കാജൽ അഗർവാളിന്റെ വെളിപ്പെടുത്തൽ. ആരായിരിക്കും കാജലിന്റെ വരനായീ എത്തുക എന്നറിയാൻ ആകാംക്ഷയിലാണ് ആരാധകർ.