സ്നാപ്ഡ്രാഗൺ 710ന്റെ കരുത്തിൽ നോക്കിയ 8

സുമീഷ് ടി ഉണ്ണീൻ| Last Modified വ്യാഴം, 6 ഡിസം‌ബര്‍ 2018 (20:40 IST)
ദുബായ്: നോക്കിയയുടെ ഏറ്റവും പുതിയ ഫ്ലഗ്ഷിപ്പ് ഫോണായ നോക്കിയ 8നെ അന്താരഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. ദുബായിലാന് ഫോണിനെ കമ്പനി ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. 32000 രൂപയാണ് ഫോണിന്റെ ഏകദേശ വിപണിവില.

4 ജിബി റാം 64 ജിബ് സ്റ്റോറേജ് വേരിയന്റിനെയാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. എസ് ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 400 ജിബി വരെ എക്സ്പാൻഡ് ചെയ്യാം. കരുത്തുറ്റ ക്വാൽകോ സ്നാപ്ഡ്രാഗൺ 710 പ്രോസസറിലാണ് ഫോൺ എത്തുന്നത് എന്നതാണ് ഏറ്റവുംവലിയ പ്രത്യേകത.

2246×1080 പിക്സൽ റസലൂഷനിൽ
6.18 ഇഞ്ച് ഫുള്‍ എച്ച്‌ഡി നോച്ച്‌ ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 9 പൈയിലാണ് ഫോൺ പ്രവർത്തിക്കുക. 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 12 മെഗപിക്സൽ സെക്കൻഡറി സെൻസർ എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകൾ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. 20 എം പിയാണ് സെൽഫി ക്യമറ. 3,500 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :