അപ്പനിലെ ജോണ്‍സണില്‍ നിന്ന് ആയിഷയിലെ ഹംസയിലേക്ക് എത്തുമ്പോള്‍... സംവിധായകന്‍ മുഹസിനിന്റെ കുറിപ്പ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 17 ജനുവരി 2023 (11:08 IST)
ബേസില്‍ ജോസഫിന്റെ കഠിന കഠോരമീ അണ്ഡകടാഹം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ മുഹസിന്‍ ആണ്. വരാനിരിക്കുന്ന എന്ന സിനിമ തന്നെ മൂന്ന് തരത്തിലാണ് സ്വാധീനിക്കുന്നത് എന്നും അതിലെ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് ശംസു എന്നും സംവിധായകന്‍ പറയുന്നു.

മുഹസിനിന്റെ വാക്കുകള്‍

''ആയിഷ'' സിനിമ എന്നെ എങ്ങനെ സ്വാധീനിക്കുന്നു എന്നുള്ളതില്‍ തികച്ചും 3 കാര്യങ്ങളാണ്. അതിലെ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് ശംസു. (ഷംസുദ്ധീന്‍ മങ്കരത്തൊടി )
ശംസു എന്ന വ്യക്തിയെ ഞാന്‍ പരിചയപ്പെടുന്നത് സുഡാനിയുടെ സമയത്താണ്. ഒതുക്കുങ്ങലില്‍ ഫുട്‌ബോള്‍ കളി ഷൂട്ട് ചെയ്യുന്ന സമയം, സക്കരിയ എനിക്ക് ഒരു നമ്പര്‍ അയച്ച് തന്നിട്ട് പറയ്ണത് ' ഇത് ശംസൂന്റെ നമ്പറാണ്, എന്താവശ്യം ഉണ്ടെങ്കിലും ഓനെ വിളിച്ചാ മതി എന്ന്..'' അന്ന് ഓനെ കൊണ്ട് ഷൂട്ടിന്റെ ആവിശ്യവും, ഇന്റെ സിഗരറ്റിന്റെ ആവിശ്യവും, ഇടക്ക് ഇടക്ക് തോന്നുന്ന നാരങ്ങ സോഡന്റെ ആവിശ്യം വരെ ഞാന്‍ നിറവേറ്റിയിട്ടുണ്ട്.
ഒരു മനുഷ്യനെന്ന നിലയില്‍ അയാള് എന്നെ അത്ഭുതപെടുത്തിയിട്ടെ ഉള്ളൂ, ഇപ്പൊ ഇതാ അഭിനയത്തിലും. ചെറുപ്പം തൊട്ടേ സക്കരിയാന്റെ നാടകങ്ങളിലും സ്‌കിറ്റുകളിലുമെല്ലാം സക്കരിയ പരീക്ഷിക്കുന്ന കൊറച്ചെണ്ണങ്ങളില്‍ ഒരുത്തനാണ് ഇവന്‍.
മജുക്കാക് ശംസുനെ പരിചയപ്പെടുത്തി കൊടുക്കുമ്പോ ഒന്നു എനിക്ക് ഒറപ്പായിരുന്നു. ശംസു എന്താണെന്ന് മജുക്ക അറിയും. മജുക്ക ശംസുനെ അറിഞ്ഞു അപ്പന്‍ സംഭവിച്ചു, അപ്പനിലെ ജോണ്‍സണ്‍ ജനിച്ചു.
ഹലാല്‍ ലവ് സ്റ്റോറിയിലെ കോഴിപിടുത്തക്കാരനില്‍ നിന്നും ജോണ്‍സണിലേക്കുള്ള മാറ്റം വളരെ വെത്യസ്ഥമാണ്. ജോണ്‍സണില്‍ നിന്ന് ഹംസയിലേക്ക് എത്തുമ്പൊ നീ എങ്ങനെയായിരിക്കും എന്നാണ് ഞാന്‍ ആലോചിച്ച് കൊണ്ടിരിക്കുന്നത്. സംശയങ്ങളേതുമില്ല്, ''ശംസുവല്ലെ ഹംസയായത്'' അത്രേം തന്നെ ധാരാളമാണ് ആ കഥാപാത്രത്തിന്റെ ഭംഗി മനസിലാക്കാന്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :