മമ്മൂട്ടിയെ കാണാന്‍ അവരെത്തി, 'ടര്‍ബോ'ലൊക്കേഷനില്‍ എസ്.ജെ. സൂര്യയും രാഘവ ലോറന്‍സും, വീഡിയോ കാണാം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 നവം‌ബര്‍ 2023 (10:25 IST)
മമ്മൂട്ടി 'ടര്‍ബോ'യുടെ ചിത്രീകരണ തിരക്കിലാണ്. ഇതിനിടെ ചിത്രീകരണ സെറ്റിലേക്ക് തമിഴ് നടന്മാരായ എസ്.ജെ. സൂര്യയും രാഘവ ലോറന്‍സും എത്തി. ഇവരുടെ 'ജിഗര്‍താണ്ട ഡബിള്‍ എക്‌സ്'എന്ന് സിനിമയുടെ പ്രചാരണാര്‍ത്ഥം കൊച്ചിയിലെത്തിയപ്പോഴായിരുന്നു സന്ദര്‍ശനം. ഷൂട്ടി ലൊക്കേഷന്‍ എത്തി മമ്മൂട്ടിയുമായി സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ഒക്കെ ചെയ്താണ് രണ്ടാളും മടങ്ങിയത്.
നവംബര്‍ പത്തിന് ദീപാവലി റിലീസ് ആയി എത്തുന്ന 'ജിഗര്‍താണ്ട ഡബിള്‍ എക്‌സ്'കാര്‍ത്തിക് സുബ്ബരാജ് ആണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ കേരളത്തിലെ വിതരണ അവകാശം ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് സ്വന്തമാക്കിയിരുന്നു. സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. മലയാളത്തില്‍ നിന്ന് ഷൈന്‍ ടോം ചാക്കോ, നിമിഷ സജയന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

1975 കാലഘട്ടത്തിലെ കഥയാണ് സിനിമ പറയുന്നത്.ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :