അല്ലു അര്‍ജ്ജുനും വെങ്കിടേഷും ഒന്നിക്കുന്നു? ‘അയ്യപ്പനും കോശിയും’ തെലുങ്കിലേക്ക് !

Ayyappanum Koshiyum, Prithviraj, Biju Menon, Allu Arjun, Venkitesh
ഗേളി ഇമ്മാനുവല്‍| Last Modified ബുധന്‍, 18 മാര്‍ച്ച് 2020 (15:47 IST)
മലയാളത്തിലെ മെഗാഹിറ്റ് ചിത്രം ‘അയ്യപ്പനും കോശിയും’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. തെലുങ്കിലെ വമ്പന്‍ നിര്‍മ്മാതാവ് സൂര്യദേവര നാഗ വംശിയാണ് ചിത്രത്തിന്‍റെ അവകാശം വാങ്ങിയിരിക്കുന്നത്. ജഴ്‌സി, അല വൈകുണ്ഠപുരം‌ലോ തുടങ്ങിയ തകര്‍പ്പന്‍ ഹിറ്റുകളുടെ നിര്‍മ്മാതാവാണ് സൂര്യദേവര നാഗ വംശി.

അല്ലു അര്‍ജ്ജുനും വെങ്കിടേഷും ചിത്രത്തിലെ നായകന്‍‌മാരാകുമെന്നാണ് സൂചനകള്‍. എന്നാല്‍ മറ്റ് താരങ്ങളുമായും ചര്‍ച്ചകള്‍ നടക്കുന്നു.

തമിഴിലും ‘അയ്യപ്പനും കോശിയും’ റീമേക്ക് ചെയ്യുന്നുണ്ട്. എസ് കതിരേശനാണ് ചിത്രത്തിന്‍റെ തമിഴ് അവകാശം വാങ്ങിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :