അയ്യപ്പനും കോശിയും തമിഴില്‍, ധനുഷും സമുദ്രക്കനിയും പരിഗണനയില്‍ !

Ayyappanum Koshiyum, Prithviraj, Dhanush, Biju Menon, അയ്യപ്പനും കോശിയും, പൃഥ്വിരാജ്, ധനുഷ്, ബിജു മേനോന്‍
ജോര്‍ജി സാം| Last Modified വെള്ളി, 13 മാര്‍ച്ച് 2020 (15:08 IST)
മലയാളത്തിലെ മെഗാ ബ്ലോക്‍ബസ്റ്റര്‍ ചിത്രം ‘അയ്യപ്പനും കോശിയും’ തമിഴില്‍ റീമേക്ക് ചെയ്യുന്നു. ആടുകളം, ജിഗര്‍തണ്ട തുടങ്ങിയ കലാമൂല്യമുള്ളതും വാണിജ്യവിജയം നേടിയതുമായ ചിത്രങ്ങള്‍ നിര്‍മ്മിച്ച എസ് കതിരേശനാണ് ചിത്രത്തിന്‍റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

മലയാളത്തില്‍ പൃഥ്വിരാജും ബിജു മേനോനും അനശ്വരമാക്കിയ ടൈറ്റില്‍ കഥാപാത്രങ്ങളെ ധനുഷും സമുദ്രക്കനിയും അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നറിയുന്നു. എന്നാല്‍ മറ്റ് താരങ്ങളെയും പരിഗണിക്കുന്നുണ്ട്. സംവിധായകനെ ഈ ആഴ്‌ച തീരുമാനിക്കുമെന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :