നാലുവര്‍ഷത്തിനുശേഷം രണ്ടാമത്തെ പടം, ഉയരെ നിര്‍മ്മാതാക്കള്‍ തിരിച്ചെത്തുമ്പോള്‍,'ജാനകി ജാനെ' വരുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 27 ഏപ്രില്‍ 2023 (10:22 IST)
ഉയരെ റിലീസായി നാല് വര്‍ഷം പിന്നിടുമ്പോള്‍ നിര്‍മ്മാതാക്കള്‍ വീണ്ടും ഒരു സിനിമയുമായി എത്തുകയാണ്. നവ്യ നായര്‍ പ്രധാന വേഷത്തില്‍ എത്തുന്ന 'ജാനകി ജാനെ' റിലീസിന് ഒരുങ്ങുന്നു. പ്രേക്ഷകരുടെ ഹൃദയത്തില്‍ തോടുമെന്ന പ്രതീക്ഷയുമായാണ് എസ് ക്യൂബ് ഫിലിംസ് എത്തുന്നത്. പ്രതീക്ഷകള്‍ നിര്‍മ്മാതാക്കള്‍ പങ്കുവെച്ചു.

'ഉയരെ'ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്. ഉയരെ നാലാം വാര്‍ഷികം കഴിഞ്ഞദിവസമായിരുന്നു നിര്‍മ്മാതാക്കള്‍ ആഘോഷിച്ചത്.
ഗൃഹലക്ഷ്മി പ്രോഡക്ഷന്‍സിന്റെ ബാനറില്‍ എസ് ക്യൂബ് നിര്‍മ്മിച്ച് അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ജോണി ആന്റണി ,ഷറഫുദ്ധീന്‍ ,കോട്ടയം നസീര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :