അനുബന്ധ വാര്‍ത്തകള്‍
- ഒരു സിബിഐ ഡയറിക്കുറിപ്പിലെ ആ ഡയലോഗ് ഞാന്‍ എഴുതിയതല്ല: എസ് എൻ സ്വാമി
- 'സിനിമ വരുമാന മാര്‍ഗമല്ല, കാശില്ലെങ്കില്‍ വല്ല കടയിലും ജോലിക്ക് പോകും'; നായാട്ട് താരം യമ ഗില്‍ഗമേഷ്
- 'സിനിമയുടെ പ്രൊസസ് എനിക്ക് ബോറിങ് ആണ്'; അഭിനയം പഠിച്ചിട്ടും സിനിമയില്‍ നിന്നു ഉള്‍വലിഞ്ഞു നില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കി യമ
- 'ക്ലാസ്മേറ്റ്സ്' ടീം, ലോക്ക് ഡൗണ്‍ ഒന്നും രണ്ടും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പൃഥ്വിരാജ്
- കോവിഡ് പ്രതിസന്ധി, റിലീസ് മാറ്റി രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' ?
മോണോ ആക്ടില്‍ ഒന്നാം സമ്മാനം നേടിയ ഈ താരത്തെ മനസിലായോ? മലയാള സിനിമയുടെ സാമ്രാട്ട്
മലയാള സിനിമയുടെ ഹാസ്യസാമ്രാട്ടാണ് ജഗതി ശ്രീകുമാര്‍. എല്ലാ ഭാവങ്ങളും ഒരൊറ്റ മുഖത്ത് സെക്കന്‍ഡുകള്‍ കൊണ്ട് മിന്നിമറയുന്ന ജഗതിയുടെ അഭാവം മലയാള സിനിമയ്ക്ക് തീരാദുഃഖമാണ്. വാഹനാപകടത്തില്‍ ഗുരുതരമായ പരുക്കേറ്റ ശേഷം ജഗതി മലയാള സിനിമയിലേക്ക് വന്നിട്ടില്ല. എങ്കിലും ജഗതിയുടെ കഥാപാത്രങ്ങള്‍ മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. കുട്ടിക്കാലം തൊട്ടേ അഭിനയമായിരുന്നു കെ.ശ്രീകുമാര്‍ എന്ന കലാകാരന് എല്ലാം. സ്കൂളിലും കോളേജിലും ശ്രീകുമാര്‍ നിറഞ്ഞാടി.
കോളേജില്‍ പഠിക്കുന്ന സമയത്ത് കലോത്സവ വേദികളിലെ സ്ഥിരസാന്നിധ്യമായിരുന്നു ശ്രീകുമാര്‍. യൂണിവേഴ്സിറ്റി യൂണിയന് കലോത്സവത്തില്‍ ജഗതി ശ്രീകുമാര്‍ മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. അന്നത്തെ യൂണിവേഴ്സിറ്റി മാഗസിനില്‍ ഒന്നാം സ്ഥാനം നേടിയ കെ.ശ്രീകുമാര്‍ എന്ന വിദ്യാര്‍ഥിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവുമുണ്ട്. ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.