ജഗതിയുടെ സുഖവിവരങ്ങള്‍ ഇടയ്ക്കിടെ ഫോണില്‍ വിളിച്ച് അന്വേഷിച്ച് മോഹന്‍ലാല്‍, സിനിമയ്ക്ക് പുറത്തെ ആത്മബന്ധക്കുറിച്ച് ജഗതിയുടെ മകന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 6 മെയ് 2022 (15:02 IST)

ജഗതി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ ഓരോന്നും സിനിമാപ്രേമികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. സിനിമയ്ക്ക് പുറത്തും ഇരുവരും ജഗതിയും മോഹന്‍ലാലും സൗഹൃദം തുടര്‍ന്നു.സിനിമയില്‍ സജീവമായിരുന്ന കാലത്ത് ജഗതിക്ക് ഏതു നടനുമായിട്ടായിരുന്നു ഏറ്റവും കൂടുതല്‍ ആത്മബന്ധമെന്നായിരുന്നു ചോദ്യത്തിന് മറുപടി നല്‍കുകയാണ് ജഗതിയുടെ മകന്‍ രാജ് കുമാര്‍.

ലാല്‍ അങ്കിള്‍ ഇടയ്ക്കിടയ്ക്ക് വിളിക്കുമെന്നും പപ്പയുടെ കാര്യങ്ങള്‍ അന്വേഷിക്കുമെന്നും കുറച്ചു നാള്‍ മുന്‍പ് വരെയും അദ്ദേഹം വിളിച്ചിരുന്നുവെന്നും രാജ്കുമാര്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

സിബിഐ അഞ്ചാം ഭാഗത്തിലൂടെ ജഗതി ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :