നിഹാരിക കെ എസ്|
Last Modified ശനി, 30 നവംബര്‍ 2024 (10:40 IST)
നയൻതാര-ധനുഷ് വിഷയം വിവാദമായതോടെ നിരവധി റിപ്പോർട്ടുകൾ നടിക്കെതിരെ പുറത്തുവന്നിരുന്നു. അനന്തൻ യൂട്യൂബർ ആണ് നടിക്കെതിരെ പലതവണ ആരോപണം ഉന്നയിച്ചത്. നയൻതാരയ്‌ക്കെതിരെ പ്രചരിക്കുന്ന, കുട്ടികളെ നോക്കുന്ന ആയമാർക്കും നിർമാതാക്കൾ പണം നൽകണം, സെറ്റിൽ വൈകിയേ എത്തുകയുള്ളൂ, വീട്ടിൽ നിന്നും ഇത്ര ദൂരത്തിലെ ലൊക്കേഷൻ പാടുകയുള്ളൂ എന്നിങ്ങനെയുള്ള ആരോപണങ്ങളെല്ലാം ഇയാൾ ഉന്നയിച്ചതാണ്. മറ്റൊരു നിർമറ്റാഹാക്കലോ സംവിധായകനോ നയൻതാരയ്‌ക്കെതിരെ രംഗത്ത് വന്നിട്ടില്ല.
എന്നാൽ, ധനുഷിന്റെ കാര്യം അങ്ങനെയല്ല. ധനുഷിനെ ഒരിക്കൽ സിനിമാ സംഘടനാ വിലക്കിയത് പോലുമാണ്. സെറ്റിൽ കടുത്ത നിബന്ധനകൾ ധനുഷിനുണ്ട്. തമിഴകത്തെ നിരവധി നിർമാതാക്കൾ നടനെതിരെ പരാതിയും ഉന്നയിച്ചിട്ടുണ്ട്. അടുത്തിടെയാണ് തമിഴകത്തെ നിർമാതാക്കളുടെ സംഘടന നടനെ വിലക്കിയത്. അധികം വൈകാതെ ആ വിലക്ക് നീക്കുകയും ചെയ്തു. സിനിമകൾക്ക് കോടികൾ അഡ്വാൻസ് വാങ്ങിയിട്ട് ഏറെക്കാലമായിട്ടും ഷൂട്ടിംഗുമായി സഹകരിക്കുന്നില്ലെന്നും നടനെതിരെ പരാതി ഉയർന്നിരുന്നു.
മമ്മൂട്ടി, ദിലീപ് എന്നിവർ അഭിനയിച്ച മലയാള ചിത്രം കമ്മത്ത് ആന്റ് കമ്മത്തിൽ ധനുഷ് അതിഥി വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. അന്ന് നടൻ കാണിച്ച കാർക്കശ്യമാണിപ്പോൾ ചർച്ചയാകുന്നത്. സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് ഒരിക്കൽ ഇതേക്കുറിച്ച് സഫാരി ടിവിയിൽ സംസാരിച്ചത്. വിജയ് യേശുദാസാണ് ധനുഷിനെ ഈ സിനിമയിലേക്ക് കൊണ്ടുവരാൻ കാരണമായത്.
ശരിക്കും ധനുഷ് ഈ സിനിമയിൽ മൂന്ന് ദിവസമേ അഭിനയിച്ചിട്ടുള്ളൂ. ആദ്യം തന്നെ അദ്ദേഹം ഒരു ദോശക്കട ഉദ്ഘാടനം ചെയ്യുന്ന സിനിമയിലാണ് അഭിനയിച്ചത്. ഗോകുലം കൺവെൻഷൻ സെന്ററിന്റെ മുന്നിൽ വെച്ചാണ് ആ സീൻ എടുത്തത്. പിന്നെ അദ്ദേഹത്തിന്റെ വലിയ ഗാന രംഗമെടുത്തു. തിരുവന്തപുരം കഴക്കൂട്ടത്തുള്ള കൺവെൻഷൻ സെന്ററിൽ വെച്ചാണ് ഷൂട്ട് ചെയ്തത്.
ഡാൻസർമാരും മറ്റുമുള്ള ഭയങ്കര ചെലവുള്ള പാട്ടാണ്. ധനുഷ് വന്നു. ഡാൻസ് കളിക്കണമെന്ന് പറഞ്ഞപ്പോൾ ധനുഷ് സമ്മതിച്ചില്ല. രണ്ടാമത് എഴുതി ചേർത്തതാണ് ഈ പാട്ട്. പുള്ളിയോട് ആദ്യം സംസാരിച്ചപ്പോൾ ഇതൊന്നും പറഞ്ഞില്ലായിരുന്നു. അതുകൊണ്ട് തന്നെ പുള്ളി വലിയ ഡാൻസൊന്നും ചെയ്തില്ല. രണ്ട് മൂന്ന് ചെറിയ സ്റ്റെപ്പുകളേ പാട്ടിൽ ചെയ്തിട്ടുള്ളൂയെന്നും ബാദുഷ അന്ന് പറഞ്ഞു.