നിഹാരിക കെ എസ്|
Last Modified ശനി, 30 നവംബര്‍ 2024 (09:27 IST)
അന്തരിച്ച നടൻ കലാഭവൻ മാണിയുടെ പേരുമായി ബന്ധപ്പെട്ട് ഇപ്പോഴും വിവാദത്തിലാകുന്ന നടിയാണ് ദിവ്യ ഉണ്ണി. മണിക്കൊപ്പം അഭിനയിക്കാന്‍ ദിവ്യ വിസമ്മതിച്ചുവെന്ന പ്രചാരണങ്ങള്‍ ദിവ്യയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ദിവ്യയുടെ ഏത് ഫോട്ടോയ്ക്ക് താഴെയും നടിയെ ആക്ഷേപിച്ചുകൊണ്ടുള്ള കമന്റുകൾ കാണാം. ഈ വിവാദത്തോട് പ്രതികരിച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി ഇപ്പോള്‍.
വിനയന്റെ കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് നായികയായി ദിവ്യ ഉണ്ണി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ദിവ്യയും കലാഭവന്‍ മണിയും പ്രണയിക്കുന്നതായ ഒരു ഭാഗമുണ്ട്. എന്നാല്‍ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് കലാഭവന്‍ മണിയ്ക്കൊപ്പം ദിവ്യ അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്നും തുടര്‍ന്ന് ആ ഗാനരംഗം ഒഴിവാക്കി എന്നുമായിരുന്നു ആരോപണം.
'ഈ ആരോപണം തെറ്റാണ്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഇതിനെ പറ്റി ഞാന്‍ പറഞ്ഞിരുന്നു. എനിക്കുമറിയാം അദ്ദേഹത്തിനുമറിയാം. മണിച്ചേട്ടനെ കുറിച്ച് ഞാന്‍ എന്തെങ്കിലും പറയുന്നത് ന്യായയുയക്തമല്ല. ആളുകള്‍ പറയുന്നത് പറഞ്ഞോണ്ടേയിരിക്കും. ഇവരെ എന്തിന് ഫീഡ് ചെയ്യണം. എന്തെങ്കിലും കാര്യം വേണ്ട എന്നുണ്ടെങ്കില്‍ അതിനെ പട്ടിണിക്കിടുക. അത് പട്ടിണി കിടന്നു ചാവട്ടെ. നമ്മള് വളര്‍ത്തുന്നതെന്തിനാ', എന്നാണ് പുതിയ അഭിമുഖത്തിൽ ദിവ്യ ഉണ്ണി പറഞ്ഞത്.