Last Modified ചൊവ്വ, 12 മാര്‍ച്ച് 2019 (17:56 IST)
കബാലി, കാല തുടങ്ങിയ ചിത്രങ്ങളിലൂടെ
ശ്രദ്ധേയനായ സംവിധായകന്‍ പാ രഞ്ജിത്ത് ബോളിവുഡിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ ഗറില്ലാ പോരാട്ടം നടത്തിയ ആദിവാസി നേതാവ് ബിര്‍സാ മുണ്ടയുടെ ജീവിത കഥയാണ് തന്റെ ആദ്യ ചിത്രത്തിലൂടെ രഞ്ജിത്ത് പറയുന്നത്.
ചിത്രത്തില്‍ യായെത്തുന്നത് യുവനടന്‍ ഇഷാന്‍ ഖട്ടറാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ദഡക്ക് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഇഷാന്‍ ചിത്രത്തിന്റെ കഥ കേള്‍ക്കുകയും സംവിധായകന്‍ പാ രഞ്ജിത്തിനോട് നായകനാവാന്‍ സമ്മതിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.
നമ്ഹാ പ്രൊഡക്ഷന്‍സാണ് പാ രഞ്ജിത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം നിര്‍മ്മിക്കുന്നത്