തട്ടത്തില്‍ മറയത്തെ സുന്ദരി; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി ഇഷ തല്‍വാറിന്റെ പ്രായം അറിയാമോ?

രേണുക വേണു| Last Modified ബുധന്‍, 22 ഡിസം‌ബര്‍ 2021 (12:42 IST)

2012 ല്‍ ക്യാംപസുകളെ ഇളക്കിമറിച്ച സിനിമയാണ് തട്ടത്തിന്‍ മറയത്ത്. നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയ്ത്ത് തിയറ്ററുകളില്‍ വന്‍ വിജയം നേടി. ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നായര് ചെക്കന്റെ കഥ ക്യാംപസുകള്‍ പാടിനടന്നു. തട്ടത്തിന്‍ മറയത്തിലെ ഉമ്മച്ചിക്കുട്ടി ആയിഷയായി പ്രേക്ഷകരുടെ ഹൃദയങ്ങള്‍ കീഴടക്കിയത് നടി ഇഷ തല്‍വാര്‍ ആണ്. ഇഷയുടെ ആദ്യ സിനിമയാണ് തട്ടത്തിന്‍ മറയത്ത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചു.


നടി ഇഷ തല്‍വാറിന്റെ ജന്മദിനമാണ് ഇന്ന്. 1987 ഡിസംബര്‍ 22 ന് മുംബൈയിലാണ് ഇഷ ജനിച്ചത്. താരത്തിന്റെ 34-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. മോഡലിങ്ങിലൂടെയാണ് താരം സിനിമയിലേക്ക് എത്തിയത്. ഐ ലവ് മി, ബാല്യകാലസഖി, ബാംഗ്ലൂര്‍ ഡേയ്സ്, ഗോഡ് ഓണ്‍ കണ്‍ട്രി, ടു കണ്‍ട്രീസ്, ഭാസ്‌കര്‍ ദ റാസ്‌കല്‍, രണം എന്നിവയാണ് ഇഷ അഭിനയിച്ച പ്രമുഖ മലയാള സിനിമകള്‍. സോഷ്യല്‍ മീഡിയയില്‍ താരം വളരെ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ ഇഷ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :