Last Modified ശനി, 9 ഫെബ്രുവരി 2019 (14:09 IST)
കെ ജി എഫ് എന്നത് കോലാർ ഗോൾഡ് ഫീൽഡ്സ് എന്നതിന്റെ ചുരുക്കാക്ഷരങ്ങൾ ആണ്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ ബാഹുബലിയെ പോലൊരു ബ്രഹ്മാണ്ഡചിത്രം എന്ന് കന്നഡ സംവിധായകനായ പ്രശാന്ത് നീലും റോക്കിംഗ് സ്റ്റാർ മെൽവിൻ യാഷും അവകാശവാദം നടത്തിയ ചിത്രമാണ് കെ ജി എഫ്.
ഏറ്റവും അധികം കളക്ഷൻ സ്വന്തമാക്കിയ
കന്നട പടമാണ് കെ ജി എഫ്. ഇതുവരെ 200 കോടിയിലധികമാണ് ചിത്രം സ്വന്തമാക്കിയത്. ഒരൊറ്റ പടം കൊണ്ട് പ്രഭാസിനേക്കാൾ ഉയരത്തിൽ ആരാധകരെ ഉണ്ടാക്കിയിരിക്കുകയാണ് യാഷ്. കഴിഞ്ഞ ദിവസമാണ് കെ ജി എഫിന്റെ എച്ച് ഡി പ്രിന്റ് ടൊറന്റിലും മറ്റുമെത്തിയത്. ചിത്രത്തെ താഴ്ത്തിക്കെട്ടിയാണ് പലരും റിവ്യു ഇട്ടിരിക്കുന്നത്.
‘കത്തിപ്പടം, ലാഗ് പടം, ക്ലീഷേ കഥ, എല്ലാവരേയും ഒറ്റയടിക്ക് അടിച്ചിടാൻ ഇവനാര് ഹനുമാനോ?’ എന്ന് തുടങ്ങിയ പരിഹാസങ്ങളാണ് പലരും ഉയർത്തുന്നത്. എന്നാൽ, ഇത്തരക്കാരെ പഞ്ഞിക്കിടുകയാണ് ചിത്രം തിയേറ്ററിൽ പോയി കണ്ടവർ. കന്നട പോലൊരു ചെറിയ ഇൻഡസ്ട്രിയിൽ നിന്നും വന്നതിൽ മികച്ച ചിത്രമാണിതെന്നും ഇതൊരു തിയേറ്ററിൽ അനുഭവിക്കേണ്ട പടമാണെന്നും ഇവർ പറയുന്നു. ടൊറന്റിൽ പടം വന്നശേഷം കുറ്റം മാത്രം പറയാനേ ഇങ്ങനെയുള്ളവർക്ക് കഴിയൂ എന്നും ഒവർ പറയുന്നു.