'വാലിബന്‍' ഒടിടിയിലേക്ക്, എപ്പോള്‍ കാണാം, കളക്ഷന്‍ താഴേക്ക് തന്നെ!

Malaikottai Vaaliban, Mohanlal, Malaikottai Vaaliban review, Mohanlal in Malaikottai Vaaliban
Malaikottai Vaaliban
കെ ആര്‍ അനൂപ്| Last Modified ശനി, 10 ഫെബ്രുവരി 2024 (13:12 IST)
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. എന്നാല്‍ ആദ്യദിനം മുതല്‍ സിനിമയ്ക്ക് ലഭിച്ച സമ്മിശ്ര പ്രതികരണങ്ങള്‍ ചിത്രത്തിന്റെ കളക്ഷന് ബാധിച്ചു. നിലവില്‍ മൂന്നാം വാരത്തേക്ക് കടന്നിരിക്കുന്ന സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരികയാണ്.
മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ ഒ.ടി.ടി റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.ഡിസ്‌നി പ്ലസ് ഹോര്‍ട് സ്റ്റാറിനാണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം.

മാര്‍ച്ച് ആദ്യവാരം ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്. സാധാരണ നാല് ആഴ്ചത്തെ തിയറ്ററുകളിലെ പ്രദര്‍ശനം അവസാനിക്കുമ്പോള്‍ പുതിയ സിനിമകള്‍ ഒടിടിയില്‍ റിലീസ് ആകുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ അപൂര്‍വം ചില ചിത്രങ്ങള്‍ 5 ആഴ്ചകള്‍ പിന്നിട്ട് മുന്നേറും. ചിലപ്പോള്‍ ഫെബ്രുവരി അവസാനത്തോടെ വാലിബന്‍ സ്ട്രീമിംഗ് ആരംഭിക്കാന്‍ സാധ്യതയുണ്ട്.

വാലിബന്‍ ഇതുവരെ നേടിയിരിക്കുന്നത് 29.65
കോടിയാണ്. 65 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :