ഇത് പ്രകാശന്റെ കഥ, ടൈറ്റില്‍ റോളില്‍ ദിലീഷ് പോത്തന്‍, ആദ്യത്തെ ക്യാരക്ടര്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 28 മെയ് 2022 (11:05 IST)

ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ,സംഭാഷണം എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. 'ജൂണ്‍ 17-ന്' റിലീസിനൊരുങ്ങുന്ന സിനിമയിലെ ആദ്യത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. പ്രകാശന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്നത്.
ദിലീഷ് പോത്തന്‍, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, നിഷ സാരങ്, ഗോവിന്ദ് പൈ, ശ്രീജിത്ത് രവി, സ്മിനു സിജോ എന്നിവരടങ്ങുന്ന താരനിര ചിത്രത്തിലുണ്ട്.
സാറ്റലൈറ്റ് & ഡിജിറ്റല്‍ അവകാശങ്ങള്‍ ZEE KERALAM സ്വന്തമാക്കി.സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.
ഛായാഗ്രഹണം ഗുരുപ്രസാദും എഡിറ്റിംഗ് രതിന്‍ രാധാകൃഷ്ണനും നിര്‍വഹിക്കുന്നു.മനു മഞ്ജിത്തിന്റെയും, ബി.കെ ഹരി നാരായണന്റെയും വരികള്‍ക്ക് ഷാന്‍ റഹ്‌മാനാണ് സംഗീതമൊരുക്കുന്നത്.

ഹിറ്റ് മേക്കേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ടിനു തോമസും, ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :