ഇന്റിമേറ്റ് രംഗങ്ങള്‍,അതീവ ഗ്ലാമറസ്സായിട്ട് പ്രത്യക്ഷപ്പെടേണ്ടി വരും, തെലുങ്കില്‍ പ്രതിഫലം ഉയര്‍ത്തി അനുപമ പരമേശ്വരന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ഫെബ്രുവരി 2024 (11:28 IST)
പ്രേമത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ജയം രവിക്കൊപ്പമുള്ള സൈറന എന്ന ചിത്രത്തിലൂടെയാണ് ഒടുവില്‍ റിലീസായത്.മികച്ച കളക്ഷന്‍ സിനിമ നേടിയിരുന്നു.
തെലുങ്കില്‍ അനുപമയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമയാണ് തില്ലു സ്‌ക്വയര്‍. ഈ ചിത്രത്തില്‍ നടിക്ക് വന്‍ പ്രതിഫലമാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.തില്ലു സ്‌ക്വയറില്‍ അതീവ ഗ്ലാമറസ്സായിട്ടാണ് അനുപമ പരമേശ്വരന്‍ പ്രതക്ഷപ്പെടുന്നത്.നായകന്‍ സിദ്ധു സൊന്നലഗട്ടയുമായിട്ടുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. മാര്‍ച്ച് 29നാണ് റിലീസ്. സിനിമയ്ക്കായി അനുപമ പ്രതിഫലം വര്‍ധിപ്പിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അനുപമ ഈ സിനിമയ്ക്കായി രണ്ടുകോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്.സാധാരണ ഒന്ന് മുതല്‍ ഒന്നര കോടി രൂപ വരെയാണ് നടി പ്രതിഫലമായി വാങ്ങാറുള്ളത്. ചില സിനിമകള്‍ക്ക് പരിചയത്തിന്റെ പേരില്‍ ഒരു കോടിയാക്കി പ്രതിഫലം കുറക്കാറുണ്ട് എന്നും പറയപ്പെടുന്നു.എന്നാല്‍ തില്ലു സ്‌ക്വയറിനായി രണ്ട് കോടി അവകാശപ്പെട്ടത് നിര്‍മാതാക്കള്‍ അംഗീകരിക്കുകയായിരുന്നു.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :