അൺഫെയർ & ലൗലിക്കായി ഇലിയാന പ്രതിഫലം കുറച്ചു ?

കെ ആര്‍ അനൂപ്|
ഇലിയാന ഡിക്രൂസ് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അൺഫെയർ& ലൗലി. മൂവി ടണൽ പ്രൊഡക്ഷനുമായി ചേർന്ന് സോണി പിക്ചർ ഫിലിംസ് ഇന്ത്യയാണ് ചിത്രം നിർമ്മിക്കുന്നത്. സൗന്ദര്യത്തെക്കുറിച്ചുള്ള ഇന്ത്യൻ ജനങ്ങളുടെ കാഴ്ചപ്പാടിനെ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്താണ്
സിനിമ പറയുന്നത്. രൺദീപ് ഹൂഡയാണ് നായകൻ.

അതേസമയം ചിത്രത്തിനായി ഇലിയാന ഡിക്രൂസ് പ്രതിഫലം കുറച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇരുണ്ട ചർമ്മത്തിനെതിരെ ഇന്ത്യൻ സമൂഹം പുലർത്തുന്ന മുൻവിധികളെയും പക്ഷപാതങ്ങളെയും കുറിച്ചു പറയുന്ന ചിത്രം അടുത്ത വർഷം ആദ്യം റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :