അഭിറാം മനോഹർ|
Last Modified ഞായര്‍, 19 ജൂണ്‍ 2022 (11:57 IST)
തെന്നിന്ത്യൻ സിനിമകളുടെ തുടർച്ചയായ വമ്പൻ വിജയങ്ങൾ കാരണം വല്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ബോളിവുഡ്. 400 കോടി മുതൽ മുടക്കിൽ ഏറെ കൊട്ടിഘോഷിച്ചെത്തിയ പൃഥ്വിരാജ് ഉൾപ്പടെയുള്ള ചിത്രങ്ങളുടെ പരാജയം വലിയ തിരിച്ചടിയാണ് ബോളിവുഡിന് നൽകിയത്. അവസാനമായി പുറത്തിറങ്ങിയ തമിഴ് ചിത്രമായ വിക്രം ഉൾപ്പടെ വലിയ വിജയങ്ങൾ നേടുമ്പോഴാണ് ബോളിവുഡിൻ്റെ പതനം.
തെന്നിന്ത്യൻ സിനിമയുമായി താരതമ്യം ചെയ്യുമ്പോൾ ബോളിവുഡിന് സ്വാതന്ത്രം കുറവാണെന്നാണ് ഇതേപറ്റി ബോളിവുഡ് നിർമാതാവും സംവിധായകനുമായ
കരൺ ജോഹർ അഭിപ്രായപ്പെടുന്നത്.കൂടാതെ കെജീഫ് ഒരു ബോളിവുഡ് ചിത്രമായിരുന്നുവെങ്കിൽ നിരൂപകർ വലിച്ചുകീറുമായിരുന്നുവെന്നും കരൺ ജോഹർ അഭിപ്രായപ്പെട്ടു. 2022ൽ ഇതുവരെ ഇറങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ ബൂൽ ബുലയ്യ2 മാത്രമാണ് വലിയ വിജയം സ്വന്തമാക്കിയത്.