ട്രെയിനിൽ പാട്ടുപാടി പണം പിരിച്ചിട്ടുണ്ട്: തുറന്ന് വെളിപ്പെടുത്തി ആയുഷ്മാൻ ഖുറാന

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 24 ഫെബ്രുവരി 2020 (16:25 IST)
കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് കൊണ്ടും മികച്ച പ്രകടനം കൊണ്ടും ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട അഭിനയതാവാണ് ആയുഷ്മാൻ ഖുറാന. 'വിക്കി ഡോണർ' എന്ന ആദ്യ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടി. 'അന്ധാദുൻ' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശിയ പുരസ്കാരവും താരം നേടി. താരത്തിന്റെ 'ശുഭ് മംഗല്‍ സ്വാദ വാസ്ദാന്‍' എന്ന ചിത്രം മികച്ച പ്രതികരണവുമായി തീയറ്ററുകളിൽ മുന്നേറുകയാണ്.

ഇപ്പോഴിതാ സിനിമയിൽ എത്തുന്നതിന് മുൻപുള്ള കാലത്തെ രസകരമായ അനുഭയവങ്ങൾ തുറന്നുപറയുകയാണ് ആയുഷ്മാൻ ഖുറാന. പണത്തിനായി ട്രെയിനിൽ പാട്ടുപാടിയിട്ടുണ്ട് എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. 'തീയറ്റർ ഷോകൾക്ക് പോകുന്നതിനായി പശ്ചിം എക്സ്‌പ്രെസിൽ യാത്ര ചെയ്യുന്നതിനിടെ പാട്ടുപാടിയിട്ടുണ്ട്. പാട്ടുകേട്ട് സഹയാത്രികർ പണം നൽകി.

പാട്ടുപടി ട്രെയിനിൽനിന്നും പിരിച്ച കാശിന് ഗോവയ്ക്ക് ട്രിപ്പ് പോയിട്ടുണ്ട്', ട്രെയിനിൽ പാട്ടുപാടി പരിചയമുള്ളതിനാൽ നന്നായി പരിശീലനം ലഭിച്ച ഒരു പാട്ടുകാരനാണ് താനെന്ന് സ്വയം ട്രോളി ആയുഷ്‌മാൻ ഖുറാൻ പറയുന്നു. സിനിമയിൽ ഒരു മികച്ച തുടക്കം ആഗ്രഹിച്ചിരുന്നതിനാൽ തുടക്കത്തിൽ ആറോളം സിനിമകൾ വേണ്ടെന്നുവച്ചിട്ടുണ്ടെന്നും താരം പറയുന്നു.

'ആദ്യ സിനിമ സ്പെഷ്യലായിരിക്കണം എന്ന് എനിക്ക് നിർബ്ബന്ധം ഉണ്ടായിരുന്നു. അതിനാൽ ആറോളം സിനിമകൾ വേണ്ടെന്നുവച്ചു' ഒരു റിയാലിറ്റി ഷോയിൽ ഒന്നാമതെത്തിയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. ഇതിനിടെ അവതാരകനായും എത്തി. സുവർഗാനുരാഗികളായ രണ്ട് യുവാക്കളുടെ കഥയാണ് താരത്തിന്റെ പുതിയ ചിത്രം 'ശുഭ് മംഗല്‍ സ്വാദ വാസ്ദാന്' പറയുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :