'പല സിനിമകളിലും കെട്ടിപ്പിടിച്ചൊക്കെ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്';അന്ന് പറഞ്ഞത് ഓര്‍ക്കുമ്പോള്‍ ചിരി വരുമെന്ന് ശിവദ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ഫെബ്രുവരി 2024 (13:16 IST)
മഴ എന്ന ആല്‍ബത്തില്‍ അഭിനയിക്കുന്ന സമയത്ത് നടന്ന രസകരമായ നിമിഷങ്ങള്‍ ഇപ്പോഴും താന്‍ ഓര്‍ക്കാറുണ്ടെന്നും അതോര്‍ത്ത് ചിരിക്കാറുണ്ടെന്നും ശിവദ പറയുന്നു. തന്റെ ജീവിതത്തിലെ ആദ്യത്തെ സംവിധായികന്‍ വിനീതേട്ടന്‍ ആയിരുന്നു.
2015ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി അയാള്‍ ഞാനല്ല എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് വിനീത് സംവിധായകനായി മാറിയത്.

'മഴ എന്ന ആല്‍ബത്തില്‍ നായകന്‍ തോളില്‍ ചായുന്നതും മടിയില്‍ കിടക്കുന്നതായും മാറില്‍ ചായുന്നതുമായി ഒക്കെയുള്ള രംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയുള്ള രംഗങ്ങളില്‍ ഞാന്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു. അഭിനയമാണ് ഇങ്ങനെയൊക്കെയാണെന്ന് വിനീതേട്ടന്‍ പറഞ്ഞിട്ടും ഞാന്‍ സമ്മതിച്ചില്ല.അപ്പോള്‍ വിനീതേട്ടന്‍ പറഞ്ഞു. ഈ ആല്‍ബം പുറത്തിറങ്ങി നിനക്ക് വല്ല സിനിമയിലും അവസരം കിട്ടി നാളെ വലിയ നടിയായാല്‍ ആരെയെങ്കിലും കെട്ടിപ്പിടിച്ച് അഭിനയിക്കുന്നതോ ഉമ്മയ്ക്കുന്നതോ ഞാന്‍ കണ്ടാല്‍ അപ്പോള്‍ പറയാമെന്ന്. പിന്നീട് പല സിനിമകളിലും കെട്ടിപ്പിടിച്ചൊക്കെ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. സിനിമയും അഭിനയവും മനസിലാക്കി തുടങ്ങിയത് പിന്നീടാണ്. പക്ഷെ അന്ന് വിനീതേട്ടന്‍ പറഞ്ഞത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരി വരും', ശിവദ പറഞ്ഞു.

2009ല്‍ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തിയത്. പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി തിളങ്ങി.സുസു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.സീറോ, ഇടി, ലക്ഷ്യം, അച്ചായന്‍സ്, വല്ലവനക്കും വല്ലവന്‍, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു തുടങ്ങി ജിത്തുജോസഫ് നിന്റെ 12'ത് മാന്‍ വരെ എത്തി നില്‍ക്കുകയാണ് ശിവദ.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :