മകള്‍ വലുതായി, കുസൃതി കാണിച്ച് മെഹര്‍, കുടുംബസമേതം സിജു വില്‍സണ്‍, ചിത്രങ്ങള്‍

siju wilson
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ഫെബ്രുവരി 2024 (11:25 IST)
siju wilson
മലയാള സിനിമയില്‍ പുതുമയുടെ വഴി തേടിയുള്ള യാത്രയിലാണ് നടന്‍ സിജു വില്‍സണ്‍. അനുദിനം മാറുന്ന സിനിമ വ്യവസായത്തിന് ഒപ്പം സഞ്ചരിക്കാന്‍ ശ്രമിക്കുകയാണ് നടന്‍.പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിജയവും അതിന് പിന്നിലെ നടന്റെ കഷ്ടപ്പാടും ആരാധകര്‍ കണ്ടതാണ്. ഇനി ത്രില്ലടിപ്പിക്കാനുള്ള ശ്രമത്തിലാണ് നടന്‍.ജഗന്‍ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് സസ്‌പെന്‍സ് ത്രില്ലര്‍ ആണ് സിജുവിന്റെ വരാനിരിക്കുന്നത്.

നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്റെ മൂക്കിന് പരിക്കേറ്റിരുന്നു. സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ സിജു ചെയ്യുന്നുണ്ട്. ചിത്രീകരണ തിരക്കുകള്‍ക്കിടയിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ ഓടിയെത്താറുണ്ട് നടന്‍. ഭാര്യ ഭാര്യ ശ്രുതി വിജയനെയും എപ്പോഴും പ്രമോഷന്‍ പരിപാടികള്‍ക്കും നടന്‍ കൂടെ കൂട്ടാറുണ്ട്. മകള്‍ക്കും ഭാര്യക്കും ഒപ്പമുള്ള സിജുവിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

മെഹര്‍ സിജു വില്‍സണ്‍ എന്നാണ് സിജു വില്‍സണിന്റെ മകളുടെ പേര്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :