Bramayugam: ഭ്രമയുഗത്തില്‍ വെറും അഞ്ച് അഭിനേതാക്കള്‍ മാത്രമോ?

കുഞ്ചമന്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്

Bramayugam, Mammootty, Bramayugam Film Review, Mammootty Films 2024
Bramayugam
രേണുക വേണു| Last Modified ചൊവ്വ, 13 ഫെബ്രുവരി 2024 (12:35 IST)

Bramayugam: പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗം ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തുകയാണ്. ഫസ്റ്റ് ലുക്ക് അനൗണ്‍സ്‌മെന്റ് മുതല്‍ മലയാളത്തിനു പുറത്ത് വരെ ചര്‍ച്ചയായ സിനിമയാണ് ഭ്രമയുഗം. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം തിയറ്ററുകളിലെത്തുക. മാത്രമല്ല വെറും അഞ്ച് കഥാപാത്രങ്ങള്‍ മാത്രമാണ് സിനിമയിലുള്ളത് !

കുഞ്ചമന്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ നാല് പേര്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അര്‍ജുന്‍ അശോകന്‍, അമാല്‍ഡ ലിസ്, സിദ്ധാര്‍ത്ഥ് ഭരതന്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

തന്ത്രവും മായയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രാചീന കേരളത്തിലാണ് കഥ നടക്കുന്നത്. പാണ സമുദായത്തില്‍ നിന്നുള്ള തേവന്‍ എന്ന നാടോടി പാട്ടുകാരന്‍ ദുരൂഹത നിറഞ്ഞ ഒരു മനയ്ക്കലേക്ക് അവിചാരിതമായി എത്തിപ്പെടുന്നു. അടിമ വില്‍പ്പന നടക്കുന്ന ഒരു ചന്തയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് തേവന്‍ ഈ മനയ്ക്കലില്‍ എത്തുന്നത്. കുഞ്ചമന്‍ പോറ്റിയെന്ന മമ്മൂട്ടി കഥാപാത്രമാണ് ഈ മനയുടെ ഉടമ. അര്‍ജുന്‍ അശോകന്‍ ആണ് തേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ 50 മിനിറ്റ് ദൈര്‍ഘ്യം മാത്രമാണ് മമ്മൂട്ടി കഥാപാത്രത്തിനുള്ളത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :