സെയ്ഫിന്റെ മക്കളുടെ അമ്മയാകാൻ എനിക്ക് കഴിയില്ല, അതിശയകരമായ രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്ന ഒരു അമ്മ അവര്‍ക്കുണ്ട്: കരീന

അപർണ| Last Modified വെള്ളി, 23 നവം‌ബര്‍ 2018 (09:09 IST)
സെയ്ഫ് അലിഖാൻ അമൃത സിംഗുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് കരീന കപൂറിനെ വിവാഹം കഴിച്ചത്. ആഘോഷമായിട്ടായിരുന്നു ഇരിവരുടെയും വിവാഹം. ഒരേവീട്ടിൽ എന്നും ബഹളം ഉണ്ടാകുന്നതിലും നല്ലതാണ് രണ്ട് പേരും രണ്ട് വീട്ടിൽ സമാധാനത്തോടെ ഇരിക്കുന്നത് എന്നായിരുന്നു അമ്മയുടെയും അച്ഛന്റേയും വിവാഹമോചന വാർത്തയോട് മകൾ സാറ പ്രതികരിച്ചത്.

ഇപ്പോഴിതാ, സെയ്ഫിന്റെ ആദ്യ വിവാഹത്തിലെ മക്കളായ സാറയേയും ഇബ്രാഹിമിനേയും സ്വന്തം മക്കളായി കാണാൻ കഴിയില്ലെന്ന് കരീന തുറന്നു പറയുന്നു. ‘ഞാനിത് എപ്പോഴും സെയ്ഫിനോടും സാറയോടും ഇബ്രാഹിമിനോടും പറയാറുണ്ട്, എനിക്ക് അവരുടെ സുഹൃത്താകാനേ കഴിയൂ അമ്മയാകാന്‍ കഴിയില്ല എന്ന്.

അതിന്റെ വ്യക്തമായ കാരണവും കരീന പറയുന്നുണ്ട്. അവരെ അതിശയകരമായ രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്ന ഒരു അമ്മ അവര്‍ക്കുണ്ട്. എനിക്കവരുടെ സുഹൃത്താകാന്‍ മാത്രമേ കഴിയൂ. ഞാനവരെ ഒരുപാട് സ്‌നേഹിക്കുന്നു. അവര്‍ക്ക് എന്നെയോ എന്റെ ഉപദേശമോ വേണമെങ്കില്‍ ഞാന്‍ അവിടെ ഉണ്ടാകും. ജീവിതത്തിന്റെ ഏത് ഘട്ടത്തിലും.’ കരീന പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :