സുരേഷ് ഗോപിക്ക് എത്ര വയസ്സായി?ജന്മദിന ആഘോഷങ്ങള്‍ പാര്‍ലമെന്റില്‍

BJP Candidate Suresh Gopi - Lok Sabha Election 2024
Suresh Gopi 
കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 26 ജൂണ്‍ 2024 (10:07 IST)
ഇന്ന് സുരേഷ് ഗോപിക്ക് പിറന്നാള്‍.കേന്ദ്രസഹമന്ത്രി കൂടിയായ അദ്ദേഹം 66-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്.ജന്മദിന ആഘോഷങ്ങള്‍ പാര്‍ലമെന്റില്‍ ആയിരിക്കും നടക്കുക.ലോക്‌സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സുരേഷ് ഗോപി തിരക്കിലാണ്.

തൃശ്ശൂര്‍ എംപിയായ സുരേഷ് ഗോപി വിനോദസഞ്ചാരം, പെട്രോളിയം-പ്രകൃതിവാതകം മന്ത്രാലയങ്ങളുടെ സഹമന്ത്രിയാണ്.

സുരേഷ് ഗോപിയുടെ 257-മത്തെ ചിത്രത്തിന് വരാഹം എന്നാണ് പേരിട്ടിരിക്കുന്നത്. വിഷ്ണുവിന്റെ അവതാരമാണ് വരാഹം. സസ്‌പെന്‍സ് ത്രില്ലര്‍ ഴോണറിലാണ് സിനിമ ഒരുങ്ങുന്നത്.സുരേഷ് ഗോപിക്കൊപ്പം തമിഴ് സിനിമയിലെ ഗൗതം വാസുദേവ് മേനോനും അഭിനയിക്കുന്നുണ്ട്. ടീസര്‍ പുറത്തിറങ്ങി.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :