കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 26 ജൂണ്‍ 2024 (09:09 IST)
യുവനടന്‍ സിജു വില്‍സണ്‍ രണ്ടാമതും അച്ഛനായ വിവരം കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. സിജുവിനും ഭാര്യ ശ്രുതിക്കും പെണ്‍കുഞ്ഞാണ് പിറന്നത്.ഇരുവര്‍ക്കും ഒരു മകള്‍ കൂടിയുണ്ട്.മെഹര്‍ എന്നാണ് ആദ്യത്തെ കണ്മണിയുടെ പേര്. 2021 ലാണ് മെഹര്‍ ജനിച്ചത്. ഇപ്പോഴിതാ നിറവയറിലുള്ള ശ്രുതിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സിജു വില്‍സണ്‍.
വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അന്ന് നടനെ തേടി സന്തോഷ വാര്‍ത്ത എത്തിയത്. നടനും നിര്‍മ്മാതാവും കൂടിയാണ് സിജു വില്‍സണ്‍. പ്രേമം, ഹാപ്പി വെഡ്ഡിംഗ്,കട്ടപ്പനയിലെ ഋതിക് റോഷന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, ആദി, നീയും ഞാനും, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. നടന്റെ കരിയറില്‍ വലിയ നേട്ടം ഉണ്ടാക്കിക്കൊടുത്ത കഥാപാത്രമാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ ആറാട്ടുപുഴ വേലായുധ പണിക്കര്‍.
ജഗന്‍ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് സസ്‌പെന്‍സ് ത്രില്ലര്‍ ആണ് സിജുവിന്റെ വരാനിരിക്കുന്നത്.
നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്റെ മൂക്കിന് പരിക്കേറ്റിരുന്നു. സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ സിജു ചെയ്യുന്നുണ്ട്. ചിത്രീകരണ തിരക്കുകള്‍ക്കിടയിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ ഓടിയെത്താറുണ്ട് നടന്‍.