അച്ഛന്‍ മുസ്ലിം അമ്മ ബ്രാഹ്‌മിണും,മൂന്നുതവണ വിവാഹിതരായി, ജയം രവിയുടെ പിതാവിന്റെ ജീവിതകഥ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 2 ഏപ്രില്‍ 2024 (09:05 IST)
നടന്‍ ജയം രവി തമിഴ് സിനിമയില്‍ തിരക്കുള്ള നടനാണ്. കോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവും എഡിറ്ററുമാണ് നടന്റെ പിതാവായ മോഹന്‍. അച്ഛന്റെ പാത പിന്തുടര്‍ന്നാണ് മകനായ ജയം രവി സിനിമയിലെത്തിയത്. ജയം രവിയെ കൂടാതെ മോഹന്‍ ഒരു മകന്‍ കൂടിയുണ്ട്. സിനിമ സംവിധായകനായ മോഹന്‍ രാജ. ഇപ്പോഴിതാ താന്‍ വളര്‍ന്നുവന്ന സാഹചര്യത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും മോഹന്‍ പറയുകയാണ്.

താനൊരു മുസ്ലീമാണെന്നാണ് മോഹന്‍ പറയുന്നത്. യഥാര്‍ത്ഥ പേര് ജിന്ന എന്നാണെന്നും കുട്ടിക്കാലം മുതല്‍ നടന്‍ തങ്കവേലിന്റെ വീട്ടിലാണ് താന്‍ വളര്‍ന്നതെന്നും മോഹന്‍ വെളിപ്പെടുത്തി.ഭാര്യ വരലക്ഷ്മി ബ്രാഹ്‌മിണ്‍ സ്ത്രീ ആണെന്നും. അവരുമായി ഉണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും മോഹന്‍ പറയുന്നുണ്ട്.

തങ്കവേലുവിനെ കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം തന്നെ ദത്തെടുക്കുകയായിരുന്നു. മോഹന്‍ എന്ന പേര് നല്‍കിയത് അദ്ദേഹമാണ്. സിനിമ എഡിറ്റിംഗ് പഠിച്ചതും തങ്കവേലുവില്‍ നിന്നാണ്. ഭാര്യ വരലക്ഷ്മിയുമായി മൂന്നുതവണ വിവാഹിതനായി. ഞങ്ങള്‍ രണ്ടുപേരും മതം മാറി വിവാഹം കഴിച്ചു. വാസ്തവത്തില്‍ ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടെ ഹൃദയത്തില്‍ നിന്ന് വിവാഹിതരായി. ഞങ്ങള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത് എന്നുകൂടി മോഹന്‍ എടുത്തുപറഞ്ഞു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :