സ്വര്‍ണ്ണക്കടത്തുകാരനായി രജനികാന്ത്, 'തലൈവര്‍ 171' വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 ഏപ്രില്‍ 2024 (15:27 IST)
ലോകേഷ് കനകരാജുമായുള്ള രജനികാന്തിന്റെ 'തലൈവര്‍ 171' വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. വരാനിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ഓണ്‍ലൈനില്‍ തരംഗമായി മാറി.ആക്ഷന്‍-പാക്ക് ഡ്രാമയില്‍ രജനികാന്ത് നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.


'തലൈവര്‍ 171' എന്ന ചിത്രത്തിലെ രജനികാന്തിന്റെ കഥാപാത്രം സ്വര്‍ണ്ണക്കടത്തുകാരന്‍ ആയിരിക്കുമെന്ന് പറയപ്പെടുന്നു.മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനത്തെത്തുടര്‍ന്ന്, ലോകേഷ് കനകരാജ് കള്ളക്കടത്തിനെ കേന്ദ്രീകരിച്ച് ഒരു കഥാ സന്ദര്‍ഭം തയ്യാറാക്കിയതായി റിപ്പോര്‍ട്ടുണ്ട്, ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ രജനികാന്ത് എത്തും.


'തലൈവര്‍ 171' എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റില്‍ ഏപ്രില്‍ 22 ന് പുറത്ത് വരും.ഒരു മോഷന്‍ പോസ്റ്ററോ ടീസറോ പുറത്തിറങ്ങുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. 'തലൈവര്‍ 171' ന്റെ ചിത്രീകരണം ജൂണില്‍ ആരംഭിക്കും.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :