കെ ആര്‍ അനൂപ്|
Last Modified വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (20:45 IST)
ഒമര്‍ ലുലുവിന്റെ ഫണ്‍ എന്റര്‍ടെയ്നര്‍ 'ബാഡ് ബോയ്സ്' ബോക്സ് ഓഫീസില്‍ വലിയ മുന്നേറ്റം കാഴ്ചവെക്കാന്‍ ആയില്ല. 7 ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി 1.86 കോടി രൂപയാണ് നേടിയത്.
മലയാളം നെറ്റ് ബോക്സ് ഓഫീസ് കളക്ഷന്‍ 7 ദിവസം കൊണ്ട് 1.67 കോടി രൂപ നേടി.6 ദിവസം കൊണ്ട് 1.58 കോടി രൂപയാണ് ചിത്രത്തിന്റെ കേരളത്തിലെ ബോക്സ് ഓഫീസ് കളക്ഷന്‍.ഒമര്‍ ലുലുവിന്റെ 'ബാഡ് ബോയ്സ്' ആദ്യദിവസം 23 ലക്ഷം രൂപയാണ് സ്വന്തമാക്കിയത്.ആറാം ദിവസം 14 ലക്ഷം രൂപ മാത്രമാണ് ചിത്രം നേടിയത്.
അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിര്‍മ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് സിനിമ കൂടിയാണിത്.
ബാബു ആന്റണി, ബിബിന്‍ ജോര്‍ജ്, അജു വര്‍ഗീസ്, ആന്‍സണ്‍ പോള്‍, സെന്തില്‍ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി, ശരത് സഭ, രവീന്ദ്രന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. അഡാര്‍ ലൗ എന്ന ഒമര്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒമറിന്റേതാണ് കഥ. ജോസഫ് നെല്ലിക്കല്‍ കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയാണ്. അമീര്‍ കൊച്ചിന്‍, ഫ്‌ലെമി എബ്രഹാം എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.