അനുബന്ധ വാര്‍ത്തകള്‍
- 'കഥ ഇന്നുവരെ' നാളെ മുതൽ തീയേറ്ററുകളിലേക്ക്
- 'ബാഡ് ബോയ്സ്' വീണോ ? ഇതുവരെ നേടിയ കളക്ഷന്‍
- നടി പ്രാച്ചിയെ മറന്നോ? ഹോട്ട് ഫോട്ടോഷൂട്ടുമായി പ്രാച്ചി തെഹ്ലാന്
- പ്ലാസ്റ്റിക് സര്‍ജറിയോ ?അദിതി റാവുവിന്റെ മുഖത്ത് വന്ന മാറ്റം, സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍
- പ്രണവിന് കല്യാണപ്രായമായോ ? നടന്റെ ഇപ്പോഴത്തെ വയസ്സ്, യാത്രകളില്‍ തന്നെ താരം
ബാഡ് ബോയ്സിനു നെഗറ്റീവ് റിവ്യു; യുട്യൂബറെ വിളിച്ച് ഭീഷണിപ്പെടുത്തി നിര്‍മാതാവ് (വീഡിയോ)
ഓണം റിലീസായി തിയറ്ററുകളിലെത്തിയ ബാഡ് ബോയ്സിനു ആദ്യദിനം മുതല്‍ നെഗറ്റീവ് റിവ്യൂസാണ് കേള്‍ക്കുന്നത്
Bad Boyz: ഒമര്‍ ലുലു സംവിധാനം ചെയ്ത 'ബാഡ് ബോയ്സ്' സിനിമയ്ക്കു നെഗറ്റീവ് റിവ്യു ചെയ്ത വീഡിയോ വ്ളോഗര്‍ ഉണ്ണി വ്ളോഗ്സിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി നിര്‍മാതാവ്. റിവ്യു യുട്യൂബില്‍ നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ വിവരമറിയുമെന്ന് ബാഡ് ബോയ്സ് നിര്‍മാതാവ് എബ്രഹാം മാത്യു ഉണ്ണിയെ ഭീഷണിപ്പെടുത്തുന്നുണ്ട്. കോള്‍ റെക്കോര്‍ഡിങ് ഉണ്ണി വ്ളോഗ്സ് തന്നെയാണ് പുറത്തുവിട്ടത്.
' ഇട്ട സാധനം നീ ഡിലീറ്റ് ചെയ്യുക. അതാണ് നിനക്ക് നല്ലത്. വീഡിയോ ഒരു മണിക്കൂറിനുള്ളില്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നീ വിവരം അറിയും. ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിനക്ക് അധോഗതി ആയിരിക്കും. നിനക്ക് തോന്നുന്നത് എഴുതി ഇടാനല്ല ഞാന്‍ കോടികള്‍ മുടക്കി സിനിമ ചെയ്യുന്നത്. നാളെ രാവിലെ നിന്റെ വീട്ടിലേക്ക് ഞാന്‍ ആളെയും കൊണ്ടുവരാം,' ഉണ്ണി പുറത്തുവിട്ട കോള്‍ റെക്കോര്‍ഡിങ്ങില്‍ അബാം മൂവീസ് ഉടമ എബ്രഹാം മാത്യു പറയുന്നതായി കേള്‍ക്കാം.
ഓണം റിലീസായി തിയറ്ററുകളിലെത്തിയ ബാഡ് ബോയ്സിനു ആദ്യദിനം മുതല്‍ നെഗറ്റീവ് റിവ്യൂസാണ് കേള്‍ക്കുന്നത്. വന്‍ താരനിര ഉണ്ടായിട്ടും പ്രേക്ഷകരെ രസിപ്പിക്കുന്നതൊന്നും ചിത്രത്തിലില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. റഹ്മാന്, ബാബു ആന്റണി, ബിബിന്‍ ജോര്‍ജ്ജ്, ഷീലു എബ്രഹാം, ടിനി ടോം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.