'മോനെ ലാലേട്ടനാടാ'; ആ വിളി ഒരു സമാധാനമായിരുന്നു, ചേട്ടനായി കൂടെ നിന്ന മോഹന്‍ലാലിനെ കുറിച്ച് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 21 മെയ് 2022 (08:53 IST)
നടന വിസ്മയം മോഹന്‍ലാല്‍ ഇന്ന് തന്റെ 62-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അദ്ദേഹത്തിന്റെ ആരാധകരും സുഹൃത്തുക്കളും ആശംസകളുമായി എത്തിക്കഴിഞ്ഞു.ഖത്തറില്‍ പിറന്നാളാഘോഷിക്കുന്ന ലാലിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.സുചിത്രയും ആന്റണി പെരുമ്പാവൂരും ഭാര്യയും ആഘോഷത്തിന്റെ ഭാഗമായി. പിറന്നാള്‍ ദിനത്തില്‍ സംവിധായകന്‍ വിനോദ് ഗുരുവായൂരിന് പറയാനുള്ളത് മോനെ ലാലേട്ടനാടാ എന്ന് പറഞ്ഞുകൊണ്ട് ഒരു ചേട്ടനായി കൂടെ നിന്ന മോഹന്‍ലാലിനെ കുറിച്ചാണ്.

'എന്റെ മാധവ് ഞങ്ങളെ വിട്ട് പിരിഞ്ഞപ്പോള്‍... ജീവിതം ഏറ്റവും സങ്കടം അനുഭവിച്ച നിമിഷം... മോനെ ലാലേട്ടനാടാ എന്ന ഒരു വിളിയുണ്ടല്ലോ ഒരു സമാധാനമായിരുന്നു.. പിന്നെ പല സമയങ്ങളില്‍ വിളിച്ചു.. മനസ്സിന് ആശ്വാസം നല്‍കാന്‍ പറഞ്ഞ വാക്കുകള്‍.. ഒരു ചേട്ടനായി കൂടെ നിന്ന എന്റെ ലാലേട്ടന് ഒരായിരം പിറന്നാള്‍ ആശസകള്‍'- വിനോദ് ഗുരുവായൂര്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :