Turbo Box Office Collection: 60 കോടി കടന്ന് ടര്‍ബോ; അപ്പോഴും ഭീഷണിയായി ഗുരുവായൂരമ്പല നടയില്‍ !

നിലവിലെ അവസ്ഥ വെച്ച് ടര്‍ബോയ്ക്കു നൂറ് കോടിയിലെത്താന്‍ സാധിക്കില്ല

Turbo - Mammootty
Turbo - Mammootty
രേണുക വേണു| Last Modified വെള്ളി, 31 മെയ് 2024 (09:53 IST)

Turbo Box Office Collection: മമ്മൂട്ടി ചിത്രം ടര്‍ബോയുടെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍ 60 കോടി കടന്നു. ഈ വീക്കെന്‍ഡ് കഴിയുമ്പോഴേക്കും കളക്ഷന്‍ 70 കോടി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 30 കോടിയോളം ചിത്രം ഇതുവരെ കളക്ട് ചെയ്തിട്ടുണ്ട്. ടര്‍ബോ വേള്‍ഡ് വൈഡായി പരമാവധി 80 കോടി കളക്ട് ചെയ്യാനാണ് സാധ്യത.

അതേസമയം മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി ചിത്രത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. നിലവിലെ അവസ്ഥ വെച്ച് ടര്‍ബോയ്ക്കു നൂറ് കോടിയിലെത്താന്‍ സാധിക്കില്ല. പൃഥ്വിരാജ് ചിത്രം ഗുരുവായൂരമ്പല നടയില്‍ ആണ് മമ്മൂട്ടി ചിത്രത്തിനു ഭീഷണിയായി നില്‍ക്കുന്നത്. മൂന്നാം വാരത്തിലേക്ക് എത്തിയ ഗുരുവായൂരമ്പല നടയില്‍ ആണ് കുടുംബ പ്രേക്ഷകരുടെ ആദ്യ ചോയ്‌സ്.

റിലീസ് ചെയ്തു നാല് ദിവസം കൊണ്ട് 52.11 കോടിയാണ് ടര്‍ബോ കളക്ട് ചെയ്തത്. കേരളത്തില്‍ നിന്ന് മാത്രം 20 കോടിയില്‍ അധികം ആദ്യ വീക്കെന്‍ഡ് കഴിയുന്നതോടെ കളക്ട് ചെയ്തിരുന്നു. ബുക്ക് മൈ ഷോയില്‍ പ്രതിദിനം ഒരു ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റു പോയിരുന്നതാണ്. ഇപ്പോള്‍ അത് 40,000 ത്തില്‍ താഴേയിലേക്ക് എത്തി. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാം 50 കോടി ചിത്രം കൂടിയാണ് ടര്‍ബോ. നേരത്തെ ഭ്രമയുഗവും 50 കോടിയിലേറെ കളക്ട് ചെയ്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :