അടുത്ത ആർ.ഡി.എക്‌സോ ?'ലിറ്റിൽ ഹാർട്ട്‌സ്'ലൂടെ വീണ്ടും ഷെയ്‌നും മഹിമയും,ട്രെയിലർ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 30 മെയ് 2024 (09:07 IST)
ആർ.ഡി.എക്‌സിന് ശേഷം ഷെയ്ൻ നിഗവും മഹിമാ നമ്പ്യാരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'ലിറ്റിൽ ഹാർട്ട്‌സ്'. കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിക്കുന്ന പൂർത്തിയാക്കിയ സിനിമ റിലീസിന് ഒരുങ്ങുകയാണ്. ട്രെയിലർ യുട്യൂബിൽ ശ്രദ്ധ നേടുന്നു.

വ്യത്യസ്തരായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ.
തോട്ടം സൂപ്പർവൈസറായ സിബി എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ അവതരിപ്പിക്കുന്നത്. വിദേശത്ത് പഠിക്കുന്ന ശോശ എന്ന കഥാപാത്രമായി മഹിമയും സിനിമയിൽ ഉണ്ടാകും. ബാബുരാജ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.രൻജി പണിക്കർ, ജാഫർ ഇടുക്കി, മാലാ പാർവ്വതി, രമ്യാ സുവി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സാന്ദ്രാ തോമസ്റ്റും വിൽസൺ തോമസ്സും ചേർന്നു നിർമ്മിച്ച് ആന്റോ ജോസ് പെരേരാ, എബി ട്രീസാ പോൾ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.രാജേഷ് പിന്നാട നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം - കൈലാസ്. ഛായാഗ്രഹണം - ലൂക്ക്‌ജോസ്. എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :