ആലിയക്ക് എന്തുകൊണ്ട് നെഗറ്റീവ് റോൾ, വെളിപ്പെടുത്തി ഗാൽ ഗഡോട്ട്

അഭിറാം മനോഹർ| Last Modified വ്യാഴം, 22 ജൂണ്‍ 2023 (18:14 IST)
ആലിയ ഭട്ടിന്റെ ആദ്യ ഹോളിവുഡ് സിനിമയായ ഹാര്‍ട്ട് ഓഫ് സ്‌റ്റോണിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്. ഗാല്‍ ഗഡോട്ട് നായികയാകുന്ന ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലാണ് ആലിയ ഭട്ട് എത്തുന്നത്. ബ്രസീലില്‍ നടന്ന പ്രത്യേക ചടങ്ങിലായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്.

ചിത്രത്തില്‍ ഏജന്റായ റേച്ചല്‍ സ്‌റ്റോണ്‍ ആയാണ് ഗാല്‍ ഗഡോട്ട് എത്തുന്നത്. ദ ഹാര്‍ട്ട് എന്ന് വിളിക്കുന്ന വസ്തു മോഷ്ടിക്കാനെത്തുന്ന കഥാപാത്രമായാണ് ആലിയ എത്തുന്നത്. ഈ വസ്തുവിനായി ആലിയയും ഗഡോട്ടും നടത്തുന്ന പോരാട്ടമാണ് പറയുന്നത്. ആര്‍ആര്‍ആര്‍ എന്ന സിനിമ താന്‍ കണ്ടിരുന്നുവെന്നും അങ്ങനെയാണ് എതിരാളിയായി ആലിയയെ തിരെഞ്ഞെടുക്കുന്നതെന്നും ഗാല്‍ ഗഡോട്ട് പറയുന്നു. ഒരു പുതുമ തോന്നിക്കുന്ന ഒരാളെ വേണമായിരുന്നു. അങ്ങനെയാണ് ആലിയയില്‍ എത്തുന്നത്. അതൊരു ശരിയായ ചോയ്‌സ് ആയിരുന്നു. നടി പറഞ്ഞു. അതേസമയം ഷൂട്ടിംഗ് രസകരമായിരുന്നുവെന്നും ഇതാണ് മറ്റ് ഭാഷകളില്‍ അഭിനയിക്കാന്‍ ഉചിതമായ സമയമെന്ന് കരുതുന്നുവെന്നും ആലിയ പ്രതികരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :