അതിവേഗം 100 കോടി ക്ലബ്ബിലേക്ക്, ആടുജീവിതം തിങ്കളാഴ്ച നേടിയത്

Aadujeevitham
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 2 ഏപ്രില്‍ 2024 (11:41 IST)
Aadujeevitham
2024 മലയാളം സിനിമയുടെ കാലമായി അടയാളപ്പെടുത്തും. വര്‍ഷ ആരംഭിച്ച മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ വന്‍ വിജയങ്ങള്‍ കണ്ടുകഴിഞ്ഞു. പല റെക്കോര്‍ഡുകളും മാറിമറിഞ്ഞു. പൃഥ്വിരാജിന്റെ ആടുജീവിതം ഇതുവരെ മലയാള സിനിമ കാണാത്ത തരത്തിലുള്ള മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ആഗോള ബോക്‌സ് ഓഫീസില്‍ 60 കോടി രൂപയില്‍ അധികം ദിവസങ്ങള്‍ കൊണ്ടുതന്നെ സിനിമ നേടി. അതിവേഗം 100 കോടി ക്ലബ്ബിലേക്കാണ് സിനിമയുടെ യാത്ര. ഇത് ചരിത്രമാകും. പ്രദര്‍ശനത്തിനെത്തി ആദ്യ തിങ്കളാഴ്ചയും വന്‍ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.
ആടുജീവിതം തിങ്കളാഴ്ച കേരളത്തില്‍നിന്ന് 4.75 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ഇതും കേരളത്തില്‍ ഒരു റെക്കോര്‍ഡാണ്. പൃഥ്വിരാജിന്റെ ആടുജീവിതം ആദ്യ ആഴ്ച നേടിയതും റെക്കോര്‍ഡ് കളക്ഷന്‍ ആണ്. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തിയ ചിത്രവും ഇതാണ്.


കേരളത്തിന് പുറത്ത് വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് പണം വാരുകയാണ് ആടുജീവിതം.ആടുജീവിതത്തിന് 82 കോടി രൂപയോളമാണ് ബജറ്റ് എന്ന് സംവിധായകന്‍ ബ്ലെസ്സി പറഞ്ഞിരുന്നു.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :