കെ ആര് അനൂപ്|
Last Modified ചൊവ്വ, 2 ഏപ്രില്‍ 2024 (10:29 IST)
ജോര്‍ദാനില്‍ പെട്ട്പോയപ്പോള്‍ മോഹന്‍ലാല്‍ വിളിച്ചിരുന്നില്ലേ എന്നൊരു ചോദ്യം ആടുജീവിതം അഭിമുഖങ്ങള്‍ക്കിടെ പൃഥ്വിരാജ് നേരിട്ടു. ഈ ചോദ്യത്തിന് നടന് നല്കിയ മറുപടി ഇതാണ്. അദ്ദേഹം മാത്രമല്ല മമ്മൂട്ടിയും സുരേഷ് ഗോപിയും വിളിച്ചിരുന്നു എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അങ്ങനെ എല്ലാവരുമായിട്ട് സംസാരിച്ചിരുന്നുവെന്നും നടന് കൂട്ടിച്ചേര്‍ത്തു. അവര്‍ക്കൊന്നും ബ്ലെസ്സി എന്ന സംവിധായകന്റെ കൂടെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും പൃഥ്വിരാജ് തമാശയായി പറയുന്നു.
കോവിഡ് സമയത്ത് ചിത്രീകരണത്തിന്റെ ഭാഗമായി ടീം ജോര്‍ദാനില്‍ എത്തിയിരുന്നു. മാസങ്ങളോളം അവിടെ മുഴുവന്‍ ടീമിനും നില്ക്കേണ്ടിവന്നു. ഈ സമയത്ത് മോഹന്‍ലാല്‍ വിളിച്ചിരുന്നോ എന്നായിരുന്നു പൃഥ്വിരാജിനോട് ചോദിച്ചത്.
'അവിടെ പെട്ടു പോയപ്പോള്‍ ലാലേട്ടന് മാത്രമല്ല മമ്മൂക്കയും വിളിച്ചിട്ടുണ്ട്. സുരേഷേട്ടന് സംസാരിച്ചിട്ടുണ്ട്. അങ്ങനെ എല്ലാവരുമായിട്ട് സംസാരിച്ചിട്ടുണ്ട്. ബ്ലസി എന്ന സംവിധായകന് കൂടെ വര്‍ക്ക് ചെയ്യുന്ന എക്സ്പീരിയന്‍സിനെ കുറിച്ച് അവര്‍ക്ക് ആര്‍ക്കും ഇങ്ങനെ ഒരു എക്സ്പീരിയന്‍സ് ഉണ്ടായിട്ടില്ലല്ലോ',- പൃഥ്വിരാജ് പറഞ്ഞു.
മാര്‍ച്ച് 28ന് റിലീസ് ചെയ്ത ആടുജീവിതം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.