ദോശയും മീന്‍ കറിയുമായി അമേരിക്കയിലെ 'എമ്പുരാന്‍' ലൊക്കേഷന്‍ ഒരാളെത്തി, മോഹന്‍ലാലിന്റെ മുഖത്തെ സന്തോഷം, ആ അനുഭവം പങ്കുവെച്ച് പൃഥ്വിരാജ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 2 ഏപ്രില്‍ 2024 (10:42 IST)
'മോനേ', എന്ന മോഹന്‍ലാലിന്റെ വിളിയില്‍ ഉണ്ടാകും സ്‌നേഹം. സംവിധായകന്‍ പൃഥ്വിരാജിനും ആ വിളി ആവോളം ആസ്വദിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. തന്റെ ആദ്യ സംവിധാനം സംരംഭത്തില്‍ നായകനായി മറ്റൊരാളെ ചിന്തിക്കാന്‍ ഫാന്‍ ബോയിയായ ആകുമായിരുന്നില്ല. മോഹന്‍ലാലിനൊപ്പം വിദേശ ഷെഡ്യൂളുകളില്‍ 'L2 എമ്പുരാന്‍' ചിത്രീകരിച്ച ത്രില്ല് പൃഥ്വിരാജിന് ഇപ്പോഴും മാറിയിട്ടില്ല.

പൃഥ്വിരാജിന്റെ മൂന്നാമത്തെ മൂന്നാമത് സംവിധാന ചിത്രമായ 'L2 എമ്പുരാന്‍' ചിത്രീകരണം പൂര്‍ത്തിയായി വരുന്നതേയുള്ളൂ. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമയുടെ ബാക്കിയുള്ള ഭാഗങ്ങള്‍ ഉടന്‍ ചിത്രീകരിക്കാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ എന്ന നടനില്‍ നിന്ന് താന്‍ പഠിച്ച പ്രധാന പാഠം എപ്പോഴും സന്തോഷവാനായി ഇരിക്കുക എന്നതാണെന്ന് പൃഥ്വിരാജ് പറയുന്നു.അങ്ങനെ സന്തോഷിക്കാന്‍ അദ്ദേഹത്തിന് ചെറിയ കാര്യങ്ങള്‍ തന്നെ ധാരാളം. റിസള്‍ട്ട് എന്താവും എന്നോര്‍ത്ത് വ്യാകുലപ്പെടുന്ന ആളല്ല അദ്ദേഹം എന്ന് പൃഥ്വിരാജ് അമേരിക്കയില്‍ ചിത്രീകരിക്കുമ്പോളുള്ള ഒരു അനുഭവം പങ്കുവെച്ചുകൊണ്ട് പറയുന്നു.

ഭക്ഷണ പ്രേമിയും ഭക്ഷണം നന്നായി പാചകം ചെയ്യാന്‍ അറിയുന്ന ആളു കൂടിയാണ് മോഹന്‍ലാല്‍. ഒരു ദിവസം ലൊക്കേഷനില്‍ ഒരാള്‍ ദോശയും മീന്‍ കറിയുമായി എത്തി. ഭക്ഷണം കിട്ടിയതും അതീവ സന്തോഷവാനായാണ് മോഹന്‍ലാലിനെ പൃഥ്വിരാജ് കണ്ടത്.പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയാ മേനോന് വരെ മോഹന്‍ലാല്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :