'ഭാഗമായിരുന്നെങ്കിൽ എന്ന് ഏറെ ആഗ്രഹിച്ച രണ്ട് ചിത്രങ്ങളായിരുന്നു അത്': ഫഹദ് ഫാസിൽ

'ഭാഗമായിരുന്നെങ്കിൽ എന്ന് ഏറെ ആഗ്രഹിച്ച രണ്ട് ചിത്രങ്ങളായിരുന്നു അത്': ഫഹദ് ഫാസിൽ

Rijisha M.| Last Modified വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (10:13 IST)
അമൽ നീരദ്-കൂട്ടുകെട്ടിലെത്തിയ 'വരത്തനാ'ണ് ഇപ്പോൾ തിയേറ്ററുകൾ കീഴടക്കി മുന്നേറുന്ന ചിത്രം. ചിത്രം വിജയത്തിലേക്ക് കുതിക്കുമ്പോൾ നടൻ ഫഹദ് ഫാസിൽ മനസ്സുതുറക്കുകയാണ്. മലയാളത്തിൽ വ്യത്യസ്‌തമായ കഥ പറഞ്ഞ 'സുഡാനി ഫ്രം നൈജീരിയ', സിനിമാ ലോകം ഒന്നടങ്കം സ്വീകരിച്ച തമിഴ് ചിത്രം 'അരുവി' എന്നീ ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നെന്ന് ഫഹദ് ഫാസിൽ പറയുന്നു.

കഥാപാത്രങ്ങളേയാണ് ഇപ്പോൾ താരങ്ങൾ നോക്കുന്നത്, മറ്റൊന്നും അവരെ ഒരു സിനിമയിലേക്ക് ആകർഷിക്കുന്നില്ലെന്നും ഫഹദ് 'ദി ഹിന്ദു'വിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം, 'മഹേഷിന്റെ പ്രതികാരം' നിർമ്മിച്ചപ്പോൾ ആഷിക് അബു ലാഭം പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.

അതുപോലെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി ഇതിന് മുൻപ് ആരും പണം ഇറക്കുമെന്ന് തോന്നുന്നില്ലെന്നും ഫഹദ് പറഞ്ഞു. ഫഹദിന്റെ 'ഞാൻ പ്രകാശൻ, 'കുമ്പളങ്ങ നൈറ്റ്‌സ്', 'ട്രാൻസ്' എന്നീ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :