അനുബന്ധ വാര്‍ത്തകള്‍
- Fahadh Faasil: ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റിയെന്ന് ഫഹദ് ഫാസിൽ: പുഷ്പയല്ലേ എന്ന് ആരാധകർ
- Fahad Fasil: 'ആളുകൾക്ക് മടുത്താൽ അഭിനയം നിർത്തും, പിന്നെ ഊബർ ഓടിക്കാൻ പോകും': റിട്ടയർമെന്റ് പ്ലാൻ പറഞ്ഞ് ഫഹദ് ഫാസിൽ
- Maareesan Review: പ്രകടനങ്ങൾ കൊണ്ട് അമ്പരപ്പിച്ച് ഫഹദ് ഫാസിലും വടിവേലുവും, തമിഴിലെ ഇൻസ്റ്റൻ്റ് ക്ലാസിക്കായോ മാരീസൻ- റിവ്യൂ വായിക്കാം
- fahadh Faasil: ക്ലാസ് കട്ട് ചെയ്ത് പോയി കണ്ട ആദ്യ സിനിമയാണ് അത്: വെളിപ്പെടുത്തി ഫഹദ് ഫാസിൽ
- Fahadh Faasil: 'എനിക്ക് വാട്സാപ്പില്ല, ഒരു കൊല്ലമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നില്ല': ഫഹദ് ഫാസിൽ പറയുന്നു
Happy Birthday Fahadh Faasil: തകര്‍ച്ചയോടെ തുടക്കം, 'നെപ്പോ കിഡ്' ഭാരം; ഇന്ന് ദക്ഷിണേന്ത്യയില്‍ മലയാളത്തിന്റെ ഐക്കണ്‍
സംവിധായകന് ഫാസിലിന്റെ മൂത്ത മകനാണ് ഫഹദ്. ഫാസില്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമാ രംഗത്ത് അരങ്ങേറിയത്
Fahadh Faasil
Happy Birthday Fahadh faasil: മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലിന് ഇന്ന് പിറന്നാള്‍. 1982 ഓഗസ്റ്റ് എട്ടിന് ജനിച്ച ഫഹദ് തന്റെ 43-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. മലയാളത്തിനു പുറമേ തെന്നിന്ത്യയില്‍ ഒട്ടാകെ ഏറെ ആരാധകരുള്ള താരമാണ് ഫഹദ് ഇപ്പോള്‍.
സംവിധായകന് ഫാസിലിന്റെ മൂത്ത മകനാണ് ഫഹദ്. ഫാസില്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമാ രംഗത്ത് അരങ്ങേറിയത്. അന്ന് വെറും 20 വയസ് മാത്രമായിരുന്നു താരത്തിന്റെ പ്രായം. 'നെപ്പോട്ടിക് കിഡ്' എന്ന വിശേഷണത്തോടെ സിനിമയിലെത്തിയ ഫഹദിന് അരങ്ങേറ്റം മികച്ചതാക്കാന്‍ സാധിച്ചില്ല. കൈയെത്തും ദൂരത്ത് തിയറ്ററുകളില്‍ വമ്പന്‍ പരാജയമായി. ഫഹദിന്റെ അഭിനയവും വിമര്‍ശിക്കപ്പെട്ടു. പിതാവ് സംവിധായകന് ആയതുകൊണ്ട് സിനിമയിലെത്തിയതാണ് ഫഹദ് എന്ന് പോലും പ്രേക്ഷകര്‍ പരിഹസിച്ചു. ആദ്യ സിനിമയുടെ പരാജയത്തിനു ശേഷം ഫഹദ് അഭിനയത്തില്‍ നിന്ന് നീണ്ട ഇടവേളയെടുത്തു.
കൈയെത്തും ദൂരത്തിന് ശേഷം ഏഴ് വര്‍ഷം കഴിഞ്ഞാണ് പിന്നീട് ഫഹദ് സിനിമ ചെയ്യുന്നത്. ആദ്യ സിനിമയുടെ പരാജയത്തിനു ശേഷം ഫഹദ് പഠിക്കാന്‍ പോയി. ഇതിനിടയില്‍ സിനിമയെ കുറിച്ചും താരം അറിവുകള്‍ സ്വായത്തമാക്കി. ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഫഹദ് എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു. 2009 ല്‍ കേരള കഫേയിലെ മൃത്യുഞ്ജയം എന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ച ഫഹദിന്റെ കരിയറില്‍ നിര്‍ണായകമായത് 2011 ല്‍ റിലീസ് ചെയ്ത ചാപ്പാ കുരിശ് ആണ്. ചാപ്പാ കുരിശിലെ പ്രകടനത്തിനു മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് ഫഹദിന് ലഭിച്ചു.
അകം, 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലേസ്, അന്നയും റസൂലും, ആമേന്‍, നോര്‍ത്ത് 24 കാതം, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളെല്ലാം ഫഹദിലെ നടനേയും താരത്തേയും വളര്‍ത്തുന്നതായിരുന്നു. ബാംഗ്ലൂര്‍ ഡേയ്സ്, ഇയ്യോബിന്റെ പുസ്തകം, അയാള്‍ ഞാനല്ല, മഹേഷിന്റെ പ്രതികാരം, ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, വരത്തന്, കാര്‍ബണ്‍, അതിരന്, കുമ്പളങ്ങി നൈറ്റ്സ്, ട്രാന്‍സ്, വേലൈക്കാരന്, ജോജി, പുഷ്പ, വിക്രം, മാമന്നന്, ആവേശം എന്നിവയാണ് ഫഹദിന്റെ മറ്റ് ശ്രദ്ധേയമായ സിനിമകള്‍. നടി നസ്രിയ നസീം ആണ് ജീവിതപങ്കാളി.